എഡിറ്റര്‍
എഡിറ്റര്‍
കൈയ്യില്‍ ഉമ്മവെച്ചപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു ‘ഇനി ഞാന്‍ ഈ കൈ കഴുകുന്നില്ല’; മുന്തിരിവള്ളികളുടെ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് മഞ്ജു
എഡിറ്റര്‍
Thursday 23rd March 2017 3:25pm

 

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ജിബു ജേക്കബ് ചിത്രം കണ്ടവരാരും ഉലഹന്നാനെ സ്‌നേഹിച്ച എല്‍.ഡി ക്ലാര്‍ക്ക് സിസിലിയെ മറക്കാന്‍ ഇടയില്ല. സിനിമയില്‍ മോഹന്‍ലാലിന്റെ കൈയ്യില്‍ ചുംബിച്ചപ്പോള്‍ ലാലേട്ടന്‍ തന്നോട് പറഞ്ഞ മറുപടി താരത്തിന്റെ ആരാധികയായ തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണെന്ന് മഞ്ജു സുനില്‍ പറയുന്നു.


Also read ടി.പി വധം; സര്‍ക്കാരിന്റേത് ചോരക്കളി; പ്രതികളെ പുറത്ത് വിട്ടാല്‍ മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ സത്യാഗ്രഹമിരിക്കും: കെ.കെ രമ 


സിസിലിയെന്ന എല്‍.ഡി ക്ലാര്‍ക്കിനെ അഭ്രപാളിയില്‍ വിസ്മയമാക്കിയ മഞ്ജു സിനിമാ വിശേഷങ്ങള്‍ മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിനോടാണ് പങ്കുവെച്ചത്.

കഷ്ടപ്പാടുകള്‍ക്കിടയില്‍ ജനിച്ചു വളര്‍ന്ന തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മോഹന്‍ലാലിനെ നേരില്‍ കാണുക എന്നതെന്ന് മഞ്ജു പറയുന്നു. മുന്തിരിവള്ളികള്‍ക്ക് മുമ്പ് ലാലിന്റെ സിനിമാ ഷൂട്ടിംങ് കാണാന്‍ പോയ തനിക്ക് സൂപ്പര്‍സ്റ്റാറിന്റെ വെള്ള പാന്റ്‌സ് ധരിച്ച കാലുകള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞിരുന്നതെന്നും സിനിമയുടെ ലൊക്കേഷനിലാണ് നേരില്‍ കാണാനുള്ള ഭാഗ്യം ലഭിച്ചതെന്നും മഞ്ജു പറഞ്ഞു.

ലാലേട്ടന്റെ ഒപ്പം അഭിനയിക്കാനുള്ള അവസരവുമായി ജിബു ജേക്കബ് സിനിമയിലേക്ക് വിളിച്ചപ്പോള്‍ സ്വപ്‌നമാണെന്നാണ് തനിക്ക് തോന്നിയത്. പക്ഷേ പ്രതീക്ഷകളെല്ലാം തെറ്റിച്ച് കൊണ്ടായിരുന്നു സ്‌കൂട്ടറില്‍ നിന്ന് ആക്‌സിഡന്റ് പറ്റുന്നത്. സിനിമയില്‍ ഇനി അഭിനയിക്കാന്‍ ആകില്ലെന്നുവരെ കരുതിയതാണെന്ന് പറഞ്ഞ താരം ഷൂട്ടിംങ് തുടങ്ങിയ ശേഷമാണ് പ്ലാസ്റ്റിക് സര്‍ജറിയും ചെയ്ത് സംവിധായകനെ വന്നു കണുന്നതെന്നും വ്യക്തമാക്കി.

ഷൂട്ടിങ്ങിന്റെ തലേന്നാണ് ലാലേട്ടനെ ആദ്യമായി നേരില്‍ കാണുന്നത്. പേടിച്ച് അടുത്തു ചെന്നപ്പോള്‍ ആക്‌സിഡന്റിന്റെ കാര്യമെല്ലാം തിരക്കി. ഒക്കെ ശരിയാകും ധൈര്യമായിരിക്കാന്‍ താരം പറഞ്ഞെന്നും മഞ്ജു പറഞ്ഞു. കോമ്പിനേഷന്‍ ഷോട്ടിനിടയില്‍ . ‘കെട്ടിയോന്‍ തന്നെ വണ്ടിയില്‍നിന്നും തള്ളിയിട്ടതല്ലേയെന്നൊക്കെ’ ലാലേട്ടന്‍ ചോദിക്കാറുണ്ടായിരുന്നെന്നും മഞ്ജു പറഞ്ഞു.

 

പെട്ടെന്ന് ഷൂട്ടിംങ് അവസാനിക്കുകയായിരുന്നു. ഒന്നിച്ച് നിന്ന് ഫോട്ടോ എടുക്കാന്‍ പറ്റാത്തതിന്റെയും ഓട്ടോഗ്രാഫ് വാങ്ങാത്തതിന്റെയും വിഷമം ഉണ്ടായിരുന്നെങ്കിലും ലാലേട്ടന്റെ കൈയ്യില്‍ ഉമ്മ വെക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷണാണ് തനിക്കെന്ന് താരം വ്യക്തമാക്കി. അതിനെക്കാള്‍ വലിയ അംഗീകാരമായിരുന്നു ആ സീനിനു ശേഷം ലാലേട്ടന്‍ പറഞ്ഞ വാക്കുകളെന്നും മഞ്ജു പറയുന്നു.


Dont miss ‘എന്റെ മുഖം ട്രോളുകളില്‍ നിരന്തരമായി വരാന്‍ കാരണമെന്താണെന്നതിനെ പറ്റി ഞാനൊരു പഠനം തന്നെ നടത്തി’; ഒരു മരണവാര്‍ത്ത തന്നെ ചിരിപ്പിച്ചത് എങ്ങനെയെന്നും സലിം കുമാര്‍ 


ചുംബിക്കുന്ന സീന്‍ കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു.”ഇനി ഞാന്‍ ഈ കൈ കഴുകുന്നില്ല.” എന്നൊക്കെ ലാല്‍സാറിന്റെ ആരാധികയായ എനിക്ക് ഇതൊക്കെ വലിയ അംഗീകാരമാണ്.’ അവര്‍ പറയുന്നു.

Advertisement