എഡിറ്റര്‍
എഡിറ്റര്‍
മലയാളത്തിലെ പ്രമുഖ സംവിധായകന്‍ ലൈംഗിക താത്പര്യത്തോടെ സമീപിച്ചു; പ്രതികരിച്ചപ്പോള്‍ സെറ്റില്‍ വെച്ച് അധിക്ഷേപിച്ചു:ലക്ഷ്മി രാമകൃഷ്ണന്‍
എഡിറ്റര്‍
Friday 10th March 2017 2:22pm

ചെന്നൈ: മലയാളത്തിലും തമിഴിലും പ്രമുഖനായ ഒരു സംവിധായകന്‍ ലൈംഗിക താത്പര്യത്തോടെ തന്നെ സമീപിച്ചെന്ന വെളിപ്പെടുത്തലുമായി നടി ലക്ഷ്മി രാമകൃഷ്ണന്‍.

മലയാളത്തിലെ ഒരുപ്രമുഖ സംവിധായകന്‍ അദ്ദേഹം തമിഴിലും സിനിമകള്‍ ചെയ്യുന്നുണ്ട്. ഷൂട്ടിങ്ങിനിടെ ലൈംഗിക താത്പര്യത്തോടെ അദ്ദേഹം എന്നെ സമീപിച്ചിരുന്നു. എന്നാല്‍ ആവശ്യം നിരാകരിച്ചതിന് ശേഷം പ്രതികാരബുദ്ധിയോടെയാണ് അദ്ദേഹം സെറ്റില്‍ തന്നോട് പെരുമാറിയതെന്നും ലക്ഷ്മി പറയുന്നു.

എല്ലാവരുടെയും മുന്നില്‍ വെച്ച് എന്നെ തെറിവിളിക്കുകയും ചെയ്ത ഷോട്ട് തന്നെ നന്നായില്ലെന്ന് പറഞ്ഞ് 25 ഓളം തവണ വീണ്ടും വീണ്ടും ചെയ്യിക്കുകയുമായിരുന്നെന്നും ലക്ഷ്മി വെളിപ്പെടുത്തുന്നു.

അടുത്തിടെ ഒരു സിനിമ പ്രൊജക്ടുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ ഒരു സംവിധായകന്‍ ഒരു പയ്യനെ എന്റെ ഫ്‌ളാറ്റിലേക്ക് വിട്ടു. സംസാരത്തിനിടെ ചില അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്യേണ്ടിവരുമെന്ന് പയ്യന്‍ പറഞ്ഞു. ഞാന്‍ കരുതി ഡേറ്റുമായി ബന്ധപ്പെട്ട് അഡ്ജസ്റ്റ്‌മെന്റ് ആയിരിക്കുമെന്ന്. എന്നാല്‍ അധികം വൈകാതെ തന്നെ അയാളുടെ മനസിലിരിപ്പ് എനിക്ക് മനസിലായി. ഉടന്‍ തന്നെ പയ്യനെ അവിടെ നിന്നും ഇറക്കിവിട്ടെന്നും ലക്ഷ്മി പറയുന്നു.

എനിക്ക് സിനിമകള്‍ കുറയുന്നതിന് കാരണങ്ങള്‍ വേറെയുമുണ്ട്. മാനസികമായി അല്പം സ്‌ട്രോങ്ങായ സ്ത്രീകളെ പല സംവിധായകര്‍ക്കും താത്പര്യമില്ല. ചെയ്യുന്ന ജോലിക്ക് പ്രതിഫലം ചോദിച്ച് വാങ്ങുന്നത് പോലും പലര്‍ക്കും ഇഷ്ടമല്ലെന്നും ലക്ഷ്മി പറയുന്നു.


Dont Miss അങ്കമാലി ഡയറീസ് ‘കട്ട ക്രിസ്ത്യന്‍ പടമെന്ന്’ ജനം ടിവി: ഹിന്ദുവേര്‍ഷന് സ്‌കോപ്പുണ്ടെന്ന് സോഷ്യല്‍ മീഡിയയുടെ പരിഹാസം 


സിനിമയിലെത്തുന്നതിന് മുന്‍പ് ബിസിനസിലും ഫാഷന്‍ ഡിസൈനിങ്ങിലും ഇവന്റ് മാനേജ്‌മെന്റിലും വിജയകരമായ കരിയര്‍ തന്നെയായിരുന്നു എന്റേത്. എന്നാല്‍ സിനിമയില്‍ എത്തിയ ശേഷം വിജയം എന്നത് അത്ര എളുപ്പമല്ല എന്ന് എനിക്ക് മനസിലായി. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്.

സ്ത്രീകളെ സംബന്ധിച്ച് സിനിമയില്‍ സ്‌പേസ് കുറവാണ്. ചുരുക്കം ചിലയാളുകള്‍ മാത്രമേ അവിടെ സ്വീകരിക്കപ്പെടൂ. കഠിനാധ്വാനത്തിലൂടെ ഏത് മേഖലയിലും മികച്ചതാവാന്‍ കഴിയുമെന്ന് തന്നെയാണ് ഞാനും വിശ്വസിച്ചത്.


Dont Miss സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് രാംഗോപാല്‍ വര്‍മ; ട്വീറ്റ് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ എന്നെ അണ്‍ഫോളോ ചെയ്യാം 


സിനിമയിലെത്തിയ ശേഷം ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങളും ശല്യപ്പെടുത്തലുകളും നിരവധി തവണ നേരിടേണ്ടി വന്നിട്ടുണ്ട്. അസഹിഷ്ണുതകള്‍ ഇവിടെ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. എന്തിന് ഏറെ പറയുന്നു പ്രതിഫലത്തില്‍ വരെ വലിയ വ്യത്യാസങ്ങള്‍ കാണാം.

സ്ത്രീകളായ ടെക്‌നീഷ്യന്‍മാരെ ബഹുമാനത്തോടെ കാണാന്‍ പോലും പലരും തയ്യാറാവുന്നില്ല. നമ്മള്‍ സ്ത്രീശാക്തീകരണത്തെകുറിച്ചും ലിംഗസമത്വത്തെ കുറിച്ചും സംസാരിക്കും. പക്ഷേ ഒരു ഹീറോയ്ക്ക് കൊടുക്കുന്ന പ്രതിഫലത്തിന്റെ എത്രയോ കുറവായിരിക്കും ഒരു നായികയ്ക്ക് ലഭിക്കുക.

ഈ അടുത്ത കാലത്ത് നിരവധി താരങ്ങള്‍ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ രംഗത്തെത്തുന്നത് കണ്ടു. സ്ത്രീപ്രാധാന്യമുള്ള സിനിമകള്‍ വരാത്തതില്‍ പലരും എഴുതി. എന്നാല്‍ ഇതുകൊണ്ടൊന്നും പരിഹാരമുണ്ടാകുമെന്ന് തോന്നുന്നില്ല. പുതിയ സ്ത്രീ സംവിധായകര്‍ വന്നാല്‍ ഒരുപക്ഷേ ഇതിന് മാറ്റമുണ്ടായേക്കാമെന്നും ലക്ഷ്മി പറയുന്നു.

Advertisement