എഡിറ്റര്‍
എഡിറ്റര്‍
മുന്നില്‍ നിന്ന് ഇളിച്ച് കാണിച്ച് പിന്നില്‍ നിന്ന് കുത്തരുത് ; നടിക്കെതിരായ ആക്രമണത്തില്‍ പ്രതികരണവുമായി കൃഷ്ണപ്രഭ
എഡിറ്റര്‍
Monday 20th February 2017 11:57am

കൊച്ചി: നടിക്കെതിരായ ആക്രമണത്തില്‍ താരത്തിന് പിന്തുണയുമായി നടി കൃഷ്ണപ്രഭ. അവള്‍ നീതിക്ക് വേണ്ടി പോരാടുകയാണെന്നും അത് അവള്‍ക്ക് വേണ്ടി മാത്രമല്ല സ്ത്രീ സമൂഹത്തിന് വേണ്ടിയാണെന്നും കൃഷ്ണപ്രഭ പറയുന്നു.

ഒരു ചാനലില്‍ വന്ന വാര്‍ത്ത അവരെ ഏറെ വേദനിപ്പിച്ചു. ഇത്തരക്കാരോട് തനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളു. മുന്നില്‍ നിന്ന് ഇളിച്ചു കാണിച്ചുകൊണ്ട് പിന്നില്‍ നിന്ന് കുത്തരുത്. വീഴുമ്പോള്‍ കൈ പിടിച്ചു എഴുന്നേല്‍പ്പിച്ചില്ലേലും, ചവിട്ടി വീഴ്ത്തരുതെന്നും കൃഷ്ണപ്രഭ പറയുന്നു.

കൃഷ്ണപ്രഭയുടെ ഫേ്‌സബുക്ക് പോസ്റ്റ്

ഇന്നലെ നേരില്‍ പോയി കണ്ടു.. അവള്‍ പോരാടുകയാണ്.. അവള്‍ക്കു വേണ്ടി മാത്രം അല്ല.. സ്ത്രീസമൂഹത്തിന് വേണ്ടി.. പക്ഷേ ഒരു ചാനലില്‍ വന്ന വാര്‍ത്ത അവളെ ഏറെ വേദനിപ്പിച്ചു.. അവരോട് ഒന്ന് മാത്രമേ എനിക്ക് പറയാനുള്ളു..’ മുന്നില്‍ നിന്ന് ഇളിച്ചു കാണിച്ചുകൊണ്ട് പിന്നില്‍ നിന്ന് കുത്തരുതേ.. വീഴുമ്പോള്‍ കൈ പിടിച്ചു എഴുന്നേല്‍പ്പിച്ചില്ലേലും, ചവിട്ടി വീഴ്ത്തരുത്.. ‘

കാര്‍ത്തി.. എന്നും നിനക്കൊപ്പം ഉണ്ടാകും.. ഒപ്പം നിന്ന് പോരാടും.. ഇനി ഒരു പെണ്ണും ആക്രമിക്കപ്പെടാതിരിക്കട്ടെ..

ശനിയാഴ്ച പുലര്‍ച്ചെയാണ് കേരളത്തെ നടുക്കിയ സംഭവം കൊച്ചി നഗരത്തില്‍ അരങ്ങേറിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന നടിയുടെ വാഹനത്തില്‍ മറ്റൊരു വാഹനം മനപൂര്‍വം ഇടിക്കുകയും നടിയുടെ വാഹനം നിര്‍ത്തിച്ച് പള്‍സര്‍ സുനി എന്ന ക്വട്ടേഷന്‍ സംഘത്തലവന്‍ ഉള്‍പ്പെടെയുള്ള സംഘം കാറില്‍ കയറി നടിയെ തട്ടിക്കൊണ്ട് പോവുകയും കാറില്‍വെച്ച് ഉപദ്രവിക്കുകയും ദൃശ്യങ്ങളും വീഡിയോയും പകര്‍ത്തുകയുമായിരുന്നു. കാര്‍ ഡ്രൈവര്‍ കൂടിയായ മാര്‍ട്ടിന്റെ കൂടി അറിവോടെയായിരുന്നു സംഭവം.

Advertisement