എഡിറ്റര്‍
എഡിറ്റര്‍
നടിയെ ആക്രമിച്ചത് അവര്‍ മൂന്നുപേര്‍; അറസ്റ്റിലായ പ്രതികളുടെ മൊഴി പുറത്ത്
എഡിറ്റര്‍
Monday 20th February 2017 9:33pm

കൊച്ചി: നടി വാഹനത്തില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ തങ്ങള്‍ വാഹനത്തിലുണ്ടായിരുന്നില്ലെന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സലീമും പ്രദീപും. തങ്ങള്‍ കളമശേരിയില്‍ നിന്ന് കാറില്‍ കയറി പാലാരിവട്ടത്ത് ഇറങ്ങുകയായിരുന്നെന്നും അതിനു ശേഷമാണ് അക്രമം നടന്നതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.


Also read ഒരു കൊല്ലമായി വീട്ടിലെത്താത്ത സൈനികരും തനിക്ക് കുട്ടി ജനിച്ചെന്നറിഞ്ഞ് മധുരം വിളമ്പുന്നു; അധിക്ഷേപ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് 


പള്‍സര്‍ സുനി, വിജീഷ്, മണികണ്ഠന്‍ എന്നിവരാണ് അക്രമം നടക്കുമ്പോള്‍ വാഹനത്തിലുണ്ടായിരുന്നതെന്നും പ്രതികളുടെ മൊഴിയില്‍ പറയുന്നു. നേരത്തെ സുനി ഉള്‍പ്പെടെയുള്ളവരാണ് തന്നെ അക്രമിച്ചതെന്ന് നടിയും പൊലീസിനു മൊഴി നല്‍കിയിരുന്നു.

സുനി മുഖം മൂടിയാണ് കാറില്‍ കയറിയതെന്നും മുഖത്ത് നിന്ന് തുണി മാറിയപ്പോഴാണ് ആളെ മനസ്സിലായതെന്നും താരം പറഞ്ഞിരുന്നു. കേസില്‍ അറസ്റ്റിലാകാനുള്ള മൂന്ന് പ്രതികളും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. തങ്ങളെ കേസില്‍ക്കുടുക്കുകയാണെന്നാണ് പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നത്.

മുഖ്യ പ്രതിയായ സുനിയുടെ മൊബൈലും പാസ്പോര്‍ട്ടും സുനിയുടെ അഭിഭാഷകന്‍ ഇ.സി പൗലോസ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഹാജരാക്കിയത് നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ തന്നെയാണോയെന്ന് പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

Advertisement