Categories

‘കാവേരി’ തിരിച്ചൊഴുകുന്നു

kaveri

മലയാളിയുടെ സങ്കല്‍പത്തിലെ ഗ്രാമീണയായും നാട്ടിന്‍പുറത്തെ കൊച്ചു ബഹളക്കാരിയുമൊക്കെയായി നടന്ന കാവേരി വിവാഹ ശേഷം സിനിമയില്‍ നിന്ന് നീണ്ട ഇടവേളയാണെടുത്തത്.

ഇടക്ക് തമിഴ് സിനിമകളിവും സീരിയലുകളിലും കണ്ടെങ്കിലും ഒരു സൂപ്പര്‍ തിരിച്ചു വരവായി അതൊന്നും കണക്കാക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍ ഒരുഗ്രന്‍ തിരിച്ചു വരവിനായി ഒരുങ്ങുകയാണ് കാവേരിയിപ്പോള്‍. അതും ബോളിവുഡിലൂടെ. ട്രാഫിക് എന്ന ഹിറ്റ് സിനിമയുടെ ഹിന്ദി വേര്‍ഷനിലൂടെയാണ് കാവേരി തിരിച്ചെത്തുന്നത്.

ട്രാഫിക്കില്‍ റോമ ചെയ്ത കഥാപാത്രമാണ് കാവേരി അവതരിപ്പിക്കുക. റോമയുടെ വേഷം കാവേരിയിലെത്തുമ്പോള്‍ അല്‍പം സീരിയസാവുമെന്നാണ് സംസാരം.

ഉദ്യാനപാലകന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാൡകളുടെ പ്രിയപ്പെട്ട നടിയായി മാറിയ കാവേരിയുടെ മലയാളത്തിലേക്കുള്ള മടക്കത്തെ കുറിച്ച് പക്ഷേ വാര്‍ത്തകളൊന്നുമില്ല.

Tagged with: