എഡിറ്റര്‍
എഡിറ്റര്‍
അഡ്ജസ്റ്റ്‌മെന്റും ഹരാസ്‌മെന്റും സിനിമയില്‍ എക്കാലത്തുണ്ട്, ഡീല്‍ ചെയ്യാന്‍ തന്റേടമുള്ളതുകൊണ്ട് രക്ഷപ്പെട്ടു; കസ്തൂരി
എഡിറ്റര്‍
Wednesday 25th April 2012 12:51pm

അഡ്ജസ്റ്റ്‌മെന്റ്, ഹരാസ്‌മെന്റ് എന്നിവ സിനിമയില്‍ എക്കാലത്തുമുണ്ടെന്ന് നടി കസ്തൂരി. എല്ലാം ഡീല്‍ ചെയ്യാനുള്ള തന്റേടും ഉണ്ടായിരുന്നതിനാല്‍ താനതൊക്കെ നേരിട്ടെന്നും നടി വ്യക്തമാക്കി. കേരള കൗമുദി വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കസ്തൂരി ഇക്കാര്യം വ്യക്തമാക്കിയത്.

‘ആദ്യം തന്നെ നായികവേഷത്തില്‍ അഭിനയിച്ചു തുടങ്ങിയതിനാല്‍ എനിക്ക് വലിയ പ്രലോഭനങ്ങളെ നേരിടേണ്ടി വന്നിട്ടില്ല. ആദ്യത്തെ നാലുവര്‍ഷം ലൊക്കേഷനില്‍ അമ്മ കൂടി വന്നിരുന്നു. അതുകഴിഞ്ഞ് ഞാന്‍ ഒറ്റയ്ക്ക് പോയി തുടങ്ങി. അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ എല്ലാം ഡീല്‍ ചെയ്യാനുള്ള തന്റേടം ഉള്ളതിനാല്‍ നേരിട്ടു.’ കസ്തൂരി വ്യക്തമാക്കി.

സിനിമയില്‍ പത്ത് ശതമാനം ആളുകള്‍ മാത്രമാണ് കുഴപ്പക്കാര്‍. സഹോദരിയെയും മകളെയും പോലെ നടിമാരെ കാണുന്നവരുണ്ട്. നിശ്ചയിച്ച പ്രതിഫലം നല്‍കാതെ കബളിപ്പിക്കുന്ന നിര്‍മാതാക്കളുമുണ്ടെന്നും കസ്തൂരി പറയുന്നു.

എല്‍.എല്‍.ബിയ്ക്ക് പഠിക്കുന്ന കാലത്താണ് കസ്തൂരി സിനിമയിലെത്തുന്നത്. 1991ല്‍ ആത്ത ഉന്‍ കോയിലേ എന്ന സിനിമയില്‍ നായികയായി. ധനുഷിന്റെ അച്ഛന്‍ കസ്തൂരി രാജയായിരുന്നു സംവിധായകന്‍. പിന്നീട് രാസാത്തി വരുംനാള്‍, ഗവണ്‍മെന്റ് മാപ്പിളൈ, സെന്തമിഴ് പാട്ട്, ചിന്നവന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് തെലുങ്ക്, കന്നട സിനിമകളില്‍ അഭിനയിച്ചു. 1994ല്‍ മിസ് ചെന്നൈയായി തിരഞ്ഞെടുക്കപ്പെട്ടു. നാലുഭാഷകളിലായി 60 സിനിമകളില്‍ വേഷമിട്ടു. മലയാളത്തിലാണ് ഏറ്റവും കുറച്ചുചിത്രങ്ങളില്‍ വേഷമിട്ടത്. അനിയന്‍ബാവ, ചേട്ടന്‍ ബാവ, രഥോത്സവം, സ്‌നേഹം, ചക്രവര്‍ത്തി തുടങ്ങിയ ചിത്രങ്ങളില്‍ കസ്തൂരി വേഷമിട്ടിരുന്നു.

ഇപ്പോള്‍ അമ്മയാവാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് കസ്തൂരി.

Kerala News in English

Malayalam News

Advertisement