എണ്‍പതുകളിലെ പ്രിയ നായിക ഗീത മലയാളത്തിലേക്ക് തിരിച്ചു വരുന്നു. മലയാളികള്‍ ഒരിക്കലും മറക്കാത്ത വേഷങ്ങള്‍ ചെയ്ത ഗീത തമിഴിലും തെലുങ്കിലും സിനിമാ-സീരിയലുകളില്‍ സജീവമാണ്. പുതുമുഖ സംവിധായകനായ സജിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ‘സേനാനി സേതുവും ഭാമയും’ എന്ന ചിത്രത്തിലൂടെയാണ് ഗീത മലയാളത്തില്‍ തിരിച്ചെത്തുന്നത്.

സേനാനി സേതു എന്ന കഥാപാത്രമായിട്ടാണ് ഗീത ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നെയ്യാറ്റിന്‍കര ക്ഷേത്രത്തില്‍ നടന്ന ചെറിയ ചടങ്ങിലാണ് ഈ ചിത്രം പ്രഖ്യാപിച്ചത്. നിര്‍മ്മാതാവായ എസ്. സജിത്കുമാറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്.