എഡിറ്റര്‍
എഡിറ്റര്‍
ഇരുട്ടു മുറിയില്‍ നാളുകളോളം ഭക്ഷണം പോലും നല്‍കാതെ പൂട്ടിയിട്ടു; മര്‍ദ്ദിച്ച് അവശയായപ്പോള്‍ ആശുപത്രിയില്‍ കൊണ്ട് തള്ളിയ ശേഷം മകന്‍ മുങ്ങി; ബോളിവുഡ് നടി ഗീതയുടെ ജീവത ദുരിതം
എഡിറ്റര്‍
Monday 29th May 2017 12:27pm

മുംബൈ: ഒരുകാലത്ത് ബോളിവുഡിന്റെ സൗന്ദര്യ റാണിയായിരുന്ന ഗീത കപൂര്‍ ഇന്ന് എസ്.ആര്‍.വി ആശുപത്രിയിലെ ഒരു മുറിയില്‍ ദുരിത ജീവതം നയിക്കുകയാണ്. വാര്‍ദ്ധക്യത്തിലെത്തിയ ഗിതയെ മകന്‍ ആശുപത്രിയില്‍ കൊണ്ട് തള്ളിയ ശേഷം മുങ്ങുകയായിരുന്നു.

കഴിഞ്ഞ മാസം 21 ആം തിയ്യതിയായിരുന്നു രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് ഗീതയെ മകന്‍ രാജ ആശുപത്രിയിലെത്തിച്ചത്. പണമടക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എ.ടി.എമ്മില്‍ നിന്നും പണമെടുക്കാനെന്നു പറഞ്ഞ് പുറത്തേക്കു പോയ രാജ പിന്നീട് തിരികെ വന്നില്ല.


Also Read: മലയാളിയ്ക്ക് ഇവിടെ മാത്രമല്ലാ അങ്ങ് സ്‌പെയിനിലുമുണ്ടെടാ പിടി; ഡാനി ആല്‍വ്‌സിന്റെ ഫോട്ടോയില്‍ കുരുങ്ങിയ ‘മലപ്പുറത്തുകാരന്‍ കാമുകനെ’ തേടി സോഷ്യല്‍ മീഡിയ


രാജ വരാതായതോടെ ഗീതയുടെ മകള്‍ പൂജയേയും ബന്ധപ്പെടാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഗീതയുടെ ആരോഗ്യനില ഗുരുതരമായതിനാല്‍ ചികിത്സ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ മകനും മകളുമായി ബന്ധപ്പെടാന്‍ വീണ്ടും പലവട്ടം ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തന്നെ മകന്‍ നിരന്തരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും മുറിയില്‍ പൂട്ടിയിടുമായിരുന്നുവെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഗീത വെളിപ്പെടുത്തി. മകന്റെ കുത്തഴിഞ്ഞ ജീവതത്തെ എതിര്‍ത്തതിലുള്ള ദേഷ്യമാണ് മകനെ ഇത്ര ക്രൂരനാക്കിയതെന്ന് ഗീത പറയുന്നു.

തന്നെ വീട്ടിലെ ഇരുട്ടും വെളിച്ചവുമില്ലാത്ത ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും നാലു ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് ഭക്ഷണം നല്‍കിയിരുന്നതെന്നും ഗീത പറയുന്നു. ഇതാണ് ഗീതയുടെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളാക്കിയതെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യം പറയുന്നു.


Don’t Miss: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് മകളുടെ കാമുകന്‍; മകള്‍ മാനസിക രോഗി: പെണ്‍കുട്ടിയ്‌ക്കെതിരെ ഡി.ജി.പിക്ക് മാതാവിന്റെ പരാതി


രാജിനെതിരെ ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഗീതയുടെ മകനും മകള്‍ക്കുമായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഗീതയെ ആശുപത്രിയിലെത്തിച്ച ശേഷം രാജ് തന്റെ ഫ്‌ളാറ്റില്‍ നിന്നും മുങ്ങിയെന്നും ഫോണ്‍ കോളുകള്‍ക്ക് പ്രതികരിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പൂജയും വാര്‍ത്ത വന്നതോടെ മുങ്ങിയിരിക്കുകയാണ്.

Advertisement