ആലപ്പുഴ: നടി ഗൗതമി നായരും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായി. ഗൗതമിയുടെ സ്വദേശമായ ആലപ്പുഴയില്‍ വെച്ചായിരുന്നു വിവാഹം. ക്ഷണിക്കപ്പെട്ട സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുത്തിരുന്നുള്ളൂ.

നിരവധി സംവിധായകരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചതിന് ശേഷം ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ ‘സെക്കന്റ് ഷോ’ സംവിധാനം ചെയ്തുകൊണ്ടാണ് ശ്രീനാഥ് രാജേന്ദ്രന്‍ സ്വതന്ത്ര സംവിധായകനായത്. ഗൗതമിയുടെയും അരങ്ങേറ്റ ചിത്രമായിരുന്നു അത്. ചിത്രം യുവാക്കള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിരുന്നു.

Subscribe Us:

Also Read: ‘നിങ്ങളൊക്കെ ഏത് വിഭാഗത്തില്‍ പെട്ടവരാണെന്ന് അറിയാം, കൂടുതല്‍ സംസാരിക്കേണ്ട’; വി.സിയുടെ ജാതിവിവേചനത്തിനെതിരെ പരാതിയുമായി ദലിത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ 


മോഹന്‍ലാലും സണ്ണി വെയ്‌നും ഭരതും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘കൂതറ’യാണ് ശ്രീനാഥിന്റെ അടുത്ത ചിത്രം. സെക്കന്റ് ഷോയ്ക്ക് ശേഷം ലാല്‍ജോസിന്റെ ‘ഡയമണ്ട് നെക്‌ലെയ്‌സി’ലാണ് ഗൗതമി നായര്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായെത്തിയത്. കൂതറ, ചാപ്‌റ്റേഴ്‌സ്, ക്യാമ്പസ് ഡയറി എന്നീ സിനിമകളും ഗൗതമിയുടേതായി പുറത്തെത്തിയിട്ടുണ്ട്.