എഡിറ്റര്‍
എഡിറ്റര്‍
വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ആരേയും പ്രതിയാക്കാന്‍ ശ്രമിച്ചിട്ടില്ല; നടനുമായി സാമ്പത്തിക ഇടപാടോ വസ്തു ഇടപാടോ ഇല്ല: ആക്രമണത്തിന് ഇരയായ നടി
എഡിറ്റര്‍
Thursday 13th July 2017 3:23pm

കൊച്ചി: വ്യക്തി വൈരാഗ്യത്തില്‍ പേരില്‍ ആരേയും പ്രതിയാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഒരു പേരുപോലും എവിടേയും സൂചിപ്പിട്ടില്ലെന്നും ആക്രമണത്തിന് ഇരയായ നടി. പ്രതിയായ നടനുമായി സാമ്പത്തിക ഇടപാടുകളോ വസ്തു ഇടപാടുകളോ ഇല്ലെന്നും നടി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

എല്ലാം പെട്ടെന്ന് തെളിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയാണ്. ഒരു ചാനലില്‍ വന്നിരുന്ന് സംസാരിക്കാനുള്ള മാനസികാവസ്ഥ ഇല്ലാത്തതുകൊണ്ട് മാത്രമാണ് പിന്നെയും ഇങ്ങനെ ഒരു കുറിപ്പെഴുതേണ്ടി വന്നതെന്നും ഇപ്പോള്‍ നടന്ന സംഭവങ്ങള്‍ താനും ഞെട്ടലോടെയാണ് കേട്ടതെന്നും നടി പറയുന്നു.


Dont Miss തച്ചങ്കരി അധികാരത്തിലിരിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലേ; വിവേചനാധികാരമെന്ന് പറഞ്ഞ് ന്യായീകരിക്കാനാവില്ല; സര്‍ക്കാരിനെതിരെ വീണ്ടും കോടതി


ഞാനും ഈ നടനുമായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നു. പിന്നീട് ചില വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ആ സൗഹൃദം പിന്നീട് ഇല്ലാതാവുകയും ചെയ്തു എന്നത് വാസ്തവാണ്. ആ വ്യക്തിയുടെ അറസ്റ്റുമായുള്ള വിവരങ്ങള്‍ അന്വേഷിച്ചപ്പോഴെല്ലാം തെളിവുകളെല്ലാം ആ വ്യക്തിയ്ക്ക് എതിരാണ് എന്നാണ് മാധ്യമങ്ങൡലൂടെയും അല്ലാതെയും അറിയാന്‍ കഴിഞ്ഞത്.

തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നാണ് ഈ വ്യക്തി അവകാശപ്പെടുന്നതെങ്കില്‍ അത് എത്രയും പെട്ടെന്ന് പുറത്തുവരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നടി പറയുന്നു.

ഒരു വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതും തെറ്റ് ചെയ്തില്ലെങ്കില്‍ അതും പെട്ടെന്ന് തെളിയട്ടെ. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്.

ഈ നടനുമായി സാമ്പത്തിക ഇടപാടുകളോ വസ്തു ഇടപാടുകളോ ഇല്ലെന്നും ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അന്വേഷിച്ച് തൃപ്തിപ്പെട്ടാല്‍ മതിയെന്നും അന്വേഷണത്തിന് വേണ്ടി എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും നടി പറയുന്നു. ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്നും അതുപോലെ ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്നും ആത്മാര്‍ത്ഥയോടെ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും നടി പ്രസ്താവനയില്‍ പറയുന്നു.

Advertisement