കോഴിക്കോട്: നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനിപ്പോള്‍ സന്ദര്‍ശക പ്രവാഹമാണ്. താരങ്ങളും സംവിധായകരും ഓണദിവസങ്ങളില്‍ ജയിലിലെത്തുകയും ഓണക്കോടി നല്‍കുകയും ചെയ്തപ്പോള്‍ അക്രമിക്കപ്പെട്ട നടിയുടെ ജീവിതം നേരെ തിരിച്ചാണ്.


Also Read: ‘ഓരോരോ യോഗം’; യു.പി മുഖ്യമന്ത്രി യോഗിയുടെ ആസ്തിയില്‍ വന്‍ വര്‍ധനവ്


ആഘോഷങ്ങളില്ലാത്ത ആദ്യ ഓണമാണ് കടന്നു പോയതെന്നാണ് താരം പറയുന്നത്. മാതൃഭൂമിയാണ് നടിയുടെ ഓണാനുഭവങ്ങള്‍ പ്രസിദ്ധീകരിച്ചത്. 15 വര്‍ഷമായി സിനിമാ ലോകത്തുള്ള തനിക്ക് ഇത്രയും നിറപകിട്ടില്ലാത്ത ഓണം ഇതാദ്യമായിട്ടാണെന്നാണ് താരം പറയുന്നത്.

മറുവശത്ത് സമ്മാനങ്ങളുമായി കുറ്റാരോപിതനെ കാണാന്‍ പോകുന്ന തിരക്കുകൂട്ടുമ്പോള്‍ ആശംസനേരാന്‍ വരെ കൂട്ടുകാരില്ലാതെയാണ് നടിയുടെ ഓണം കഴിഞ്ഞുപോയത്.

‘ഓണനാളുകളില്‍ വീട്ടില്‍ അതിഥികള്‍ ആരുമെത്തിയില്ല. ഒപ്പം അമ്മയും ചേട്ടനും മാത്രം. സാധാരണപോലൊരു ദിവസമായിരുന്നു ഈ ഓണം എനിക്ക്. അച്ഛന്‍ ഉണ്ടായിരുന്ന ഓണക്കാലമാണ് ഈ ഓര്‍മയില്‍. ഇന്ന് എനിക്കൊപ്പം ആ ഓര്‍മകള്‍ മാത്രമാണ്’ താരം പറയുന്നു.


Dont Miss: ‘ആശുപത്രി ചിലവിന് പണമില്ലെങ്കിലെന്ത്?’ അര്‍ധ കുംഭമേളക്കായി യോഗി സര്‍ക്കാര്‍ 2500 കോടി ചിലവഴിക്കാനൊരുങ്ങുന്നു


കഴിഞ്ഞ രണ്ടു മാസമായി താന്‍ വാട്‌സാപ്പ് ഒഴിവാക്കിയിരിക്കുകയാണെന്നും അതുകൊണ്ട് സിനിമാരംഗത്തെ സുഹൃത്തുക്കളുടെ ആരുടെയും ആസംസകള്‍ ലഭിച്ചില്ലെന്നും താരം വ്യക്തമാക്കി. അടുത്ത ജനുവരിയിലാണ് നടിയുടെ വിവാഹം വളരെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം പങ്കെടുപ്പിച്ചായിരിക്കും ചടങ്ങുകളെന്ന് അവര്‍ പറഞ്ഞു.