എഡിറ്റര്‍
എഡിറ്റര്‍
നടിയെ ആക്രമിച്ച കേസ്: നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു
എഡിറ്റര്‍
Wednesday 1st March 2017 11:15am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സുനിയും സംഘവും നടിയെ പിന്തുടരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

നടി സഞ്ചരിച്ചിരുന്ന എക്‌സ് യുവി കാറിനെ സുനിയുടെ വാഹനം പിന്തുടുരുന്ന ദൃശ്യവും പ്രതികള്‍ വെണ്ണലയില്‍ വാഹനം നിര്‍ത്തി വെള്ളം വാങ്ങുന്ന രംഗവും സിസി ടിവിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

നടിയുടെ വാഹനം വെണ്ണലിയിലെ കടയ്ക്ക് മുന്‍പാകെ ആദ്യം നിര്‍ത്തുന്നതും തൊട്ടുപിറകെ വരുന്ന വാഹനത്തില്‍ നിന്നും പ്രതികള്‍ ഇറങ്ങി വെള്ളം വാങ്ങുന്ന ദൃശ്യങ്ങളുമാണ് ലഭിച്ചിരിക്കുന്നത്.

ഹൈവേയിലെ മുഴുവന്‍ ക്യാമറയില്‍ നിന്നുമുള്ള സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. നടിക്കെതിരെ ആസൂത്രിതമായിട്ടായിരുന്നു സംഭവം നടന്നത് എന്ന് തെളിയിക്കുക ദൃശ്യങ്ങള്‍ കൂടിയാണ് ഇത്.


Dont Miss മിഠായിത്തെരുവ് തീപിടുത്തം അട്ടിമറി; കെട്ടിടമുടമ തന്നെ തീ കത്തിക്കുകയായിരുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്‍


ഫോണ്‍ ഗോശ്രീ പാലത്തില്‍ നിന്നും താഴേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് സുനി പറഞ്ഞത്. ഇത് സ്ഥിരീകരിക്കാനായി ഗോശ്രീ പാലത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന സിസി ടിവി ക്യാമറകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം ഗോശ്രീ പാലത്തിന് സമീപം നിരവധി സിസി ടിവി ക്യാമറുകളുണ്ട്. ഇതില്‍ നിന്നും മൊബൈല്‍ ഫോണ്‍ കളയുന്ന രംഗങ്ങളുണ്ടോ എന്ന് കണ്ടെടുക്കുക ശ്രമകരമായ ജോലിയാണ്. എങ്കിലും ഒട്ടുംവൈകാതെ തന്നെ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് പറയുന്നു

Advertisement