എഡിറ്റര്‍
എഡിറ്റര്‍
പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു; നടിയെ ആക്രമിച്ച് കേസ് അടച്ച കോടതിയിലേക്ക്
എഡിറ്റര്‍
Wednesday 26th July 2017 7:15pm

കൊച്ചി: നടിയെ ആക്രമിച്ച കേസ് ഇനിമുതല്‍ അടച്ച കോടതിയിലേക്ക്. നടപടിക്രമങ്ങള്‍ രഹസ്യമാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെത്തുടര്‍ന്നാണിത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെതാണ് തീരുമാനം.

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷന്‍ ആവശ്യമുന്നയിച്ചത്. നടിയുടെ രഹസ്യമൊഴിയും രേഖകളും പുറത്തുവന്നാല്‍ കേസിനെയും ഇരയെയും ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

രാജ്യം നടുങ്ങിയ നിര്‍ഭയകേസിനേക്കാള്‍ പ്രഹരശേഷിയുള്ളതാണ് നടി ആക്രമിക്കപ്പെട്ട കേസിലെ തെളിവുകളെന്ന് പ്രോസിക്യൂഷന്‍ ഇന്നലെ വാദിച്ചിരുന്നു. നടിയുടെ മൊഴി പ്രതിഭാഗത്തിനു നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ കോടതി 28 ന് വിധി പറയും. അതേ സമയം സുനിക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

Advertisement