കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ ധാരണ.

Subscribe Us:

കേസില്‍ ആകെ പതിനൊന്ന് പ്രതികളാണ് ഉള്ളത്. കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും. മുന്നൂറിലേറെ സാക്ഷി മൊഴികളും 450 ലേറെ രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിക്കും.

പള്‍സര്‍ സുനിയും ദിലീപും മാത്രമാണു ഗൂഢാലോചനയില്‍ പങ്കെടുത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നതായാണു വിവരം.


Dont Miss സാമ്പത്തിക സംവരണം ഇടതുപക്ഷത്തിന്റ പ്രത്യശാസ്ത്ര പാപ്പരത്തം: ജാതി സംവരണമാണ് ആവശ്യമെന്ന് ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്


അതിനിടെ സ്വന്തം സ്ഥാപനമായ ‘ദേ പുട്ട്’ റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനായി ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നത്.

പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്ന ദിലീപിന്റെ ആവശ്യത്തെ കോടതിയില്‍ എതിര്‍ക്കുന്നതിനും പൊലീസ് തീരുമാനമായിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരി 17 നാണ് നടി ആക്രമണത്തിന് ഇരയായത്.