എഡിറ്റര്‍
എഡിറ്റര്‍
ഡി.ഐ.ജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ച സംഭവം; മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി അര്‍ച്ചന
എഡിറ്റര്‍
Friday 26th May 2017 11:37am

തിരുവനന്തപുരം: ജയില്‍ വകുപ്പ് ദക്ഷിണ മേഖല ഡി.ഐ.ജി ബി. പ്രദീപിനൊപ്പം ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ച സംഭവത്തില്‍ വിശദീകരണവുമായി നടി അര്‍ച്ചന സുശീലന്‍.

വാസ്തവമറിയാതെ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളില്‍ ഞാന്‍ അതീവ ദുഃഖിതയാണ്. ചാനലുകള്‍ അവരുടെ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി ഉപയോഗിക്കുന്ന പൊതുമുതലുകളാണ് നടിമാര്‍ എന്നു ധരിക്കരുതെന്നും അര്‍ച്ചന പറയുന്നു.


dONT mISS തന്നെ പരസ്യമായി അക്രമിച്ചിട്ടും നോക്കിനിന്ന നാറിയ സമൂഹത്തെ കാര്‍ക്കിച്ചു തുപ്പുന്നു: സൂര്യ അഭി 


ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അര്‍ച്ചന തനിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.സംഭവത്തില്‍ പ്രദീപിനെതിരെ ആര്‍ ശ്രീലേഖ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അര്‍ച്ചനയുടെ പ്രതികരണം.

സോഷ്യല്‍ മീഡിയയ്ക്ക് ധാരാളം നല്ല വശങ്ങള്‍ ഉണ്ട്. ഇപ്പോള്‍ ഞങ്ങള്‍ പൊതുജനങ്ങളുമായി സംവദിക്കുന്നത് തന്നെ ഫെയ്സ്ബുക്ക് വഴിയാണ്. എന്നെ മോശമായി പരാമര്‍ശിക്കുന്ന വാര്‍ത്ത പല സുഹൃത്തുക്കളും അയച്ചു തന്നതിനെ തുടര്‍ന്നാണ് ഞാന്‍ ഇത്തരമൊരു പോസ്റ്റിടുന്നതിനെ പറ്റി ആലോചിക്കുന്നതെന്നും അര്‍ച്ചന പറയുന്നു.

ആ ചടങ്ങിലെ ക്ഷണിതാവായാണ് ഞാന്‍ അവിടെ എത്തുന്നത്. എന്റെ അച്ഛന്റെ പഴയ സൃഹൃത്തായ ഡി.ഐ.ജിയാണ് എന്നെ ആ ചടങ്ങിലേക്ക് ക്ഷണിച്ചത്. എന്റെ അച്ഛന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ആയി പൊലീസില്‍ നിന്നു വിരമിച്ചയാളാണ്.

എന്റെ അച്ഛനുമായുള്ള വ്യക്തിപരമായ ബന്ധത്തെത്തുടര്‍ന്നാണ് ഡി.ഐ.ജി ഞങ്ങളെ വീട്ടില്‍ വന്ന് കൊണ്ടുപോയതും ചടങ്ങിനു ശേഷം തിരികെ വീട്ടില്‍ കൊണ്ടുവിട്ടതും. ആ ചെറിയ ചടങ്ങിനെ ചില ആളുകളും മാധ്യമങ്ങളും ചേര്‍ന്ന് പെരുപ്പിച്ച് കാട്ടുകയായിരുന്നു. സംഭവത്തെ വളച്ചൊടിച്ച് ചാനല്‍ റേറ്റിംഗ് കൂട്ടാനും ചിലര്‍ ശ്രമിച്ചു- അര്‍ച്ചന പറയുന്നു.


ALSO READ മതംമാറ്റം, വിവാഹം; വിവാഹങ്ങളിലൂടെ ജാതിവ്യവസ്ഥയെ നിലനിര്‍ത്തുന്ന അമ്മാവന്‍ സിന്‍ഡ്രോം ആണ് ഹൈക്കോടതിയിലെ ഒരു വിഭാഗം ജഡ്ജിമാര്‍ക്ക്: ഹരീഷ് വാസുദേവന്‍ 


കുറേ കാലങ്ങള്‍ക്കുമുമ്പ് തന്റെ പേരില്‍ പ്രചരിച്ച ഒരു വ്യാജ വാര്‍ത്തക്കെതിരെ പ്രതികരിക്കാതിരുന്നത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ മനസിലാക്കുന്നു. അന്ന് സോഷ്യല്‍ മീഡിയ ഇത്രയധികം സജീവമായിരുന്നില്ല. സീരിയലിന്റെ തിരക്കുള്ളതിനാല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ചാനലിനെതിരെ കേസുകൊടുക്കാനൊന്നും അന്ന് മിനക്കെട്ടില്ല.

എന്നാല്‍ ഈ സംഭവം അങ്ങനെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. ഒരു ഔദ്യോഗിക പരിപാടിയ്ക്കിടെ നടന്ന സംഭവത്തെ ഇത്തരത്തില്‍ വളച്ചൊടിച്ചത് ശരിയായില്ലെന്നും അര്‍ച്ചന പറയുന്നു. ആ ചടങ്ങിനു ശേഷം മാതാപിതാക്കള്‍ക്കും ഡിഐജിയ്ക്കും ഒപ്പമെടുത്ത ഫോട്ടോ ഇതിനൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാന്‍ എന്റെ മാതാപിതാക്കള്‍ക്കൊപ്പം പോയ ചടങ്ങിനെയാണ് ചുറ്റി കറങ്ങലായി ചിലര്‍ വ്യാഖ്യാനിച്ചെടുത്തത്. ഡി.ഐ.ജി എനിക്ക് അമ്മാവനെപ്പോലെയാണെന്നും അര്‍ച്ചന പറയുന്നു.

Advertisement