എഡിറ്റര്‍
എഡിറ്റര്‍
തമിഴകം കീഴടക്കി അനുഷ്‌ക
എഡിറ്റര്‍
Tuesday 2nd October 2012 4:19pm

പുതിയ സിനിമ താണ്ഡവം ഹിറ്റായതോടെ ചിത്രത്തിലെ നായിക അനുഷ്‌കയുടെ നല്ലകാലവും ആരംഭിച്ചിരിക്കുകയാണ്.

Ads By Google

കാര്‍ത്തി നായകനാകുന്ന അലക്‌സ് പാണ്ഡ്യനിലാണ് അനുഷ്‌ക ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.അത് കഴിഞ്ഞാല്‍ ആര്യ നായകനാകുന്ന ഇരന്തം ഉലകം.

ഇതൊന്നും കൂടാതെ സിങ്കം 2 വിലും അഭിനയിക്കണം. ഇതൊക്കെ കഴിഞ്ഞ് ഈ വര്‍ഷം അനുഷ്‌കക്ക് ഇനി ഡേറ്റുണ്ടാകുമോ എന്നാണ് തമിഴ് സിനിമാലോകം ചോദിക്കുന്നത്.

എന്നാല്‍ ആ തിരക്കൊന്നും ഉള്ളതായി അനുഷ്‌ക ഭാവിക്കുന്നില്ല. നല്ല തിരക്കഥ ലഭിക്കുകയാണെങ്കില്‍ ഡേറ്റൊന്നും പ്രശ്‌നമല്ലെന്നാണ് താരം പറയുന്നത്.

അഭിനയിച്ച മിക്ക ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചതോടെ ഭാഗ്യനായിക എന്നാണ് അനുഷ്‌ക അറിയപ്പെടുന്നത്.

Advertisement