എഡിറ്റര്‍
എഡിറ്റര്‍
സിനിമാരംഗത്തുള്ളവരുമായി സൗഹൃദം കാത്തുസൂക്ഷിക്കാറില്ല ; സെലിബ്രറ്റി ജീവിതം ഒന്നിനും തടസ്സമല്ലെന്നും അമലാ പോള്‍
എഡിറ്റര്‍
Tuesday 28th February 2017 12:19pm

സിനിമാരംഗത്തുള്ളവരുമായി സൗഹൃദങ്ങളുണ്ടെങ്കിലും അത് തുടര്‍ന്നുകൊണ്ട് പോകാത്ത വ്യക്തിയാണ് താനെന്ന് നടി അമലാപോള്‍. ഒരു പൊതുസ്ഥലത്തുവച്ച് രണ്ട് നടന്മാരോ നടിമാരോ പരസ്പരം കണ്ടാല്‍ അവര്‍ക്ക് പറയാന്‍ സിനിമാക്കാര്യങ്ങളേ ഉണ്ടാകൂ. തനിക്കതില്‍ താത്പര്യമില്ലെന്നും അമലാപോള്‍ പറയുന്നു.

ആരെയെങ്കിലും കണ്ടാല്‍ ഒരു ഹായ്, പിന്നെയൊരു ചിരി, അത്രമാത്രം. താന്‍ കാത്തുസൂക്ഷിക്കുന്ന സൗഹൃദങ്ങള്‍ സിനിമയ്ക്ക് പുറത്ത് നിന്നാണെന്നും താരം പറയുന്നു. കുട്ടിക്കാലം മുതല്‍ എന്നോടൊപ്പമുള്ള കൂട്ടുകാര്‍, അവരാണെന്റെ ജീവിതം. ഞാനേറ്റവും സന്തോഷിക്കുന്നതും അവരോടൊത്ത് സമയം ചെലവഴിക്കുമ്പോഴാണ്.

എല്ലാ സുഖസൗകര്യങ്ങളുമനുഭവിച്ച് വളര്‍ന്ന കുട്ടിയല്ല ഞാന്‍, ഇപ്പോഴത്തെ കുട്ടികള്‍ ആവശ്യപ്പെടുന്നതെന്തും മാതാപിതാക്കള്‍ അവരുടെ മുമ്പിലെത്തിക്കും. പക്ഷേ തന്റെ കാര്യം മറിച്ചായിരുന്നെന്നും അമല പറയുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ പരാമര്‍ശനം.

ഇപ്പോഴാണ് ഞാന്‍ പുതിയ വ്യക്തിയായി മാറിയത്. അതിനെന്നെ സഹായിച്ചത് പുസ്തകങ്ങളും യോഗയുമാണ്. കൈവിട്ടുപോയ ജീവിതം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുപിടിക്കുന്നതിനേക്കാളുപരി പുതിയൊരു വ്യക്തിയാകാന്‍ സാധിച്ചവെന്നും അമല പറയുന്നു.


Dont Miss നടിയെ തട്ടിക്കൊണ്ടു പോയ സംഭവം: മൊബൈല്‍ഫോണിനായി നാവികസേനയുടെ സഹായത്തോടെ തിരച്ചില്‍ 


സിനിമയില്‍ ഞാന്‍ തുടക്കം കുറിച്ചതേയുള്ളൂ. ഒന്നും നേടിയിട്ടില്ല, സിനിമ എന്നെ വേണ്ട എന്ന് പറയുന്നതുവരെ ഞാനഭിനയിക്കും.
സെലിബ്രിറ്റി ജീവിതം ഓരോ നിമിഷവും എനിക്ക് സന്തോഷം നല്‍കുന്നു. ഒരു കട ഉദ്ഘാടനം ചെയ്യാന്‍ വന്നാല്‍ എന്നെക്കണ്ട് കൈവീശിക്കാണിക്കുന്ന ആരാധകരെ നോക്കി നില്‍ക്കുന്നത് എനിക്കിഷ്ടമാണ്.

ഷോപ്പിംഗിനും മറ്റും പോകുമ്പോള്‍ ധാരാളം പേര്‍ സെല്‍ഫിയെടുക്കാനും മറ്റും ഓടിയെത്തും. എല്ലാവരോടും ഹായ് പറഞ്ഞും, സെല്‍ഫിയെടുത്തതിനും ശേഷമേ എന്റെ കാര്യങ്ങള്‍ ചെയ്യൂ. നടിയാണെന്ന കാരണത്താല്‍ യാതൊരഹങ്കാരവും ആരോടും കാണിക്കാറില്ല. സെലിബ്രിറ്റി ജീവിതം എനിക്കൊന്നിനും തടസ്സമല്ല, പകരം ഭാഗ്യമാണെന്നും അമല പറയുന്നു.

Advertisement