Administrator
Administrator
തട്ടിപ്പ് കേസില്‍ നടന്‍ വിജയകുമാറിന് തടവും പിഴയും
Administrator
Wednesday 20th January 2010 7:59pm

ആലുവ: ജോലി തട്ടിപ്പ് കേസില്‍ സിനിമാതാരം വിജയകുമാറിന് മൂന്ന് മാസത്തെ തടവും പിഴയും. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലാണ് ആലുവ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് രാജന്‍ തട്ടില്‍ ശിക്ഷ വിധിച്ചത്. 1,70,000 രൂപയാണ് പിഴ.

തൃക്കാക്കര സ്വദേശിനിയായ വീട്ടമ്മയാണ് പരാതിക്കാരി. അമേരിക്കയില്‍ ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍നിന്ന് അഞ്ചുലക്ഷം രൂപ വിജയകുമാര്‍ കൈക്കലാക്കിയെന്നാണ് കേസ്. പറഞ്ഞ സമയത്ത് ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടനിലക്കാരന്‍ മുഖേന കുറച്ചുപണം ഗഡുക്കളായി നല്‍കിയിരുന്നു.

അവശേഷിച്ച ഒരുലക്ഷത്തി എഴുപതിനായിരം രൂപയുടെ ചെക്ക് ബാങ്കില്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്ന് മടങ്ങിയപ്പോഴാണ് ഇവര്‍ കോടതിയെ സമീപിച്ചത്. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് ഒരുമാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.

നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ വിജയകുമാര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

Advertisement