എഡിറ്റര്‍
എഡിറ്റര്‍
വികസന രാജ്യമാകാന്‍ ശ്രമിക്കുന്നതിന് പകരം ആദ്യം കര്‍ഷകരുടെ രാജ്യമാകണം; വിമര്‍ശനവുമായി വിജയ്
എഡിറ്റര്‍
Monday 12th June 2017 12:54pm

ചെന്നൈ: കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി നടന്‍ വിജയ്. വികസന രാജ്യമാകാന്‍ ശ്രമിക്കുന്നതിന് പകരം ആദ്യം കര്‍ഷകരുടെ രാജ്യമാകണമെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ആദ്യം പരിഹാരം കണ്ടെത്തണമെന്നും വിജയ് പറഞ്ഞു. ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു വിജയുടെ പരാമര്‍ശം.


Dont Miss കാശ്മീര്‍, രോഹിത് വെമുല, ജെ.എന്‍.യു; നിരോധിക്കപ്പെട്ട ഡോക്യുമെന്ററികള്‍ കാമ്പസുകളില്‍ ഉടനീളം പ്രദര്‍ശിപ്പിക്കാന്‍ എസ്.എഫ്.ഐ 


കര്‍ഷകര്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്, അവയ്ക്ക് ഉടന്‍ പരിഹാരം കണ്ടെത്തണമെന്നും അവരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് പൊതു സമൂഹത്തിന്റെ കടമയാണെന്നും വിജയ് പറഞ്ഞു.

മുടങ്ങാതെ നമുക്ക് മൂന്ന് നേരം ഭക്ഷണം ലഭിക്കുന്നതു കൊണ്ടാണ് നാം അവരുടെ പ്രശ്‌നങ്ങളും അവസ്ഥയും ഒരിക്കലും അറിയാതെ പോകുന്നത്. ഇത് ഭാവി തലമുറയുടെ ഒരു വലിയ പ്രശ്‌നമായി മാറും.

കഴിക്കാന്‍ ഭക്ഷണം ലഭിക്കുന്നതിനായി കര്‍ഷകര്‍ നമ്മെ സഹായിക്കുന്നു. റോഷന്‍കടയില്‍ സൗജന്യ അരി വാങ്ങാനായി നില്‍ക്കുന്ന കര്‍ഷകര്‍ക്കാണ് നാം പ്രഥമ പരിഗണന നല്‍കേണ്ടത്. വിജയ് പറഞ്ഞു.

കര്‍ഷകരുടെ പ്രശ്‌നം അവതരിപ്പിച്ച വിജയ്യുടെ ‘കത്തി’ എന്ന സിനിമ തമിഴില്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഓരോ 30 മിനിട്ടിലും നമുക്ക് അന്നം വിളമ്പുന്ന ഒരു കര്‍ഷകന്‍ വീതം ഇന്ത്യയില്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്യുകയാണെന്ന യാഥാര്‍ത്ഥ്യമായിരുന്നു സിനിമ അവതരിപ്പിച്ചത്.

Advertisement