എഡിറ്റര്‍
എഡിറ്റര്‍
തിലകന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
എഡിറ്റര്‍
Monday 27th August 2012 11:32am

തിരുവനന്തപുരം: നടന്‍ തിലകന്റെ നില അതീവ ഗുരുതരമായി തുടരുന്നെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തലച്ചോറിന്റെയും വൃക്കയുടെയും പ്രവര്‍ത്തനങ്ങള്‍ തകരാറിലായെന്നും ബുള്ളറ്റിനില്‍ പറയുന്നു.

തിലകന്‍ ഇപ്പോഴും കിംസ് ആശുപത്രിയിലെ വെന്റിലേറ്ററാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹം തകരാറിലായതാണ് അദ്ദേഹത്തിന്റെ നില വഷളാക്കിയത്. അഞ്ച് ദിവസമായി മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തില്‍ യാതൊരു പുരോഗതിയുമില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

Ads By Google

ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദവും കുറഞ്ഞു.

ഒരു മാസം മുമ്പ് ചിത്രീകരണത്തിനിടെ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് തിലകന്റെ ആരോഗ്യസ്ഥിതി മോശമായത്. ഈ മാസം 21നാണ് ശ്വാസതടസവും ഹൃദയാഘാതവും നേരിട്ട തിലകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Advertisement