കോഴിക്കോട്: താരസംഘടനയായ അമ്മയും ഫെഫ്കയും കൊലപാതകികളാണെന്ന് നടന്‍ തിലകന്‍ . തന്നെപ്പോലുള്ള കലാകാരനെ കൊന്ന ആളുകളാണ് അവരെന്നും തിലകന്‍ ആരോപിച്ചു.

തനികേകെതിരേ ഇപ്പോഴും വധഭീഷണിയുണ്ട്. സിനിമയില്‍ അഭിനയിക്കില്ലെങ്കിലും നാടകത്തില്‍ സഹകരിക്കാമെന്ന സഗീത നാടക അക്കാദമി ചെയര്‍മാന്‍ മുകേഷിന്റെ പ്രസ്താവന വെറുംഅഭിനയമാണെന്നും തിലകന്‍ പറഞ്ഞു. കോഴിക്കോട് ‘അച്ഛന്‍’ എന്ന ചിത്രത്തിന്റെ ലൊക്കെഷനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തിലകന്‍.