കോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സൂര്യയ്ക്ക് നട്ടെല്ലിന് പരിക്ക്. എ.ആര്‍ മുര്‍ഗാദോസ്സ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയ്ക്കുണ്ടായ അപകടത്തിലാണ് സൂര്യയ്ക്ക് പരിക്കേറ്റത്. സൂര്യയുടെ പുതിയ ചിത്രം ‘രക്ത ചരിത്ര 2’ ന്റെ ആദ്യപ്രദര്‍ശനം ഇന്നലെ രാത്രി മലേഷ്യയില്‍ നടന്നിരുന്നു. എന്നാല്‍ പരിക്കുകാരണം സൂര്യ പങ്കെടുത്തില്ല.

പരിക്കുകാരണം പ്രദര്‍ശനത്തിന് എത്താന്‍ കഴിയില്ലെന്ന് സൂര്യയുടെ മാനേജര്‍ രാം ഗോപാല്‍ വര്‍മയെയും നിര്‍മാതാവ് ശീതളിനേയും അറിയിക്കുകയായിരുന്നു.

ഷോയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് സൂര്യ. ‘ഞാന്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഷോ ആയിരുന്നു അത്. മലേഷ്യയിലെ എന്റെ ആരാധകരെ കാണാനുള്ള കാത്തിരിപ്പായിരുന്നു. പക്ഷേ രാവിലത്തെ പരിക്ക് എല്ലാം നശിപ്പിച്ചു’. സൂര്യ ദുഃഖത്തോടെ പറയുന്നു.

സൂര്യയ്ക്ക് വലിയ പരിക്കുതന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നട്ടെല്ലിന്റെ അറ്റത്താണ് ആഘാതം ഏറ്റിരിക്കുന്നത്. അനാരോഗ്യത്തെ തുടര്‍ന്ന് രണ്ടുദിവസത്തെ സൂര്യയുടെ ഷൂട്ടിങ് കേന്‍സല്‍ ചെയ്തിട്ടുണ്ട്.