Categories

ട്രാഫിക്: തന്നോട് കാണിച്ചത് നന്ദികേടെന്ന് റഹ്മാന്‍

2011ലെ നല്ല സിനിമകളുടെ പേര് ചോദിച്ചാല്‍ ആദ്യം പറയുന്നത് രാജീവ് പിള്ളയുടെ ട്രാഫിക്കാണ്. അഭിനയിച്ച എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരു പോലെ പ്രധാന്യമുണ്ടായിരുന്ന ചിത്രത്തില്‍ അല്പംകൂടി മികച്ചുനിന്നത് സൂപ്പര്‍സ്റ്റാര്‍ സിദ്ധാര്‍ത്ഥ് ശങ്കര്‍ എന്ന കഥാപാത്രം അവതരിപ്പിച്ച റഹ്മാനാണ്.

ഒരിടവേളയ്ക്കുശേഷം മലയാളത്തില്‍ റഹ്മാന് ലഭിച്ച നല്ല വേഷങ്ങളിലൊന്നായിരുന്നു അതെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. എന്നാല്‍ ആ സിനിമയുടെ കാര്യത്തില്‍ റഹ്മാന്‍ അത്ര സാറ്റിസ്‌ഫൈഡല്ലെന്നാണ് പുതിയ വാര്‍ത്തകളില്‍ നിന്നും മനസിലാവുന്നത്.

ട്രാഫിക്കിലെ സംവിധായകനും നിര്‍മാതാവുമൊക്കെ തന്നോട് നന്ദികേട് കാട്ടിയെന്നാണ് റഹ്മാന്‍ ഇപ്പോള്‍ പറയുന്നത്. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ട്രാഫിക്കില്‍ കഥാഗതിയെത്തന്നെ നിയന്ത്രിക്കുന്ന കഥാപാത്രത്തെയായിരുന്നു ഞാന്‍ അവതരിപ്പിച്ചത്. എനിക്കു ഡേറ്റ് ഇല്ലാതിരുന്നിട്ടും ചെന്നെയില്‍വന്ന് എന്റെ കാലും കൈയും പിടിച്ചാണു ട്രാഫിക്കിലേക്ക് എന്റെ ഡേറ്റ് വാങ്ങിയതും ഞാന്‍ നല്‍കിയതും. എന്നാല്‍ പിന്നീടവര്‍ എന്നോടു നന്ദികേടാണു കാണിച്ചത്. അത് എനിക്കേറ്റവും അധികം വിഷമം ഉണ്ടാക്കിയ സംഭവമായിരുന്നു.’

‘ട്രാഫിക്കില്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിട്ടും എന്റെ ഫോട്ടോ പോസ്റ്ററില്‍ ഒരിടത്തുപോലും ഉള്‍ക്കൊള്ളിച്ചില്ല. ഇതിനു പിന്നില്‍ ഒരു നടനാണു കളിച്ചതെന്ന് എനിക്കു പിന്നീടു വ്യക്തമായി. ആ നടന്റെ പേരു ഞാന്‍ പറയുന്നില്ല. എനിക്കു പ്രാധാന്യം വരുന്നത് ആ നടനു സഹിക്കാത്തതുകൊണ്ടായിരിക്കും ഇങ്ങനെ ചെയ്തത്. പോസ്റ്ററിന്റെ കാര്യം പലരും എന്നെ വിളിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ സംവിധായകന്‍ രാജേഷ് പിള്ളയോടു ചോദിച്ചു. അതൊക്കെ പ്രൊഡ്യൂസറാണു ചെയ്തതെന്നാണ് അയാള്‍ പറഞ്ഞത്. പ്രൊഡ്യൂസറോടു ചോദിച്ചപ്പോള്‍ ഡിസ്ട്രിബ്യൂട്ടറാണെന്നു പറഞ്ഞു. അവസാനം പരസ്യകലയിലെ ഗായത്രി അശോകനാണു പോസ്റ്റര്‍ സെറ്റ് ചെയ്തതെന്നു പറഞ്ഞ് എല്ലാവരും തടിയൂരി. ‘ റഹ്മാന്‍ പറഞ്ഞു.

പോസ്റ്ററിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം സംവിധായകന്റേതാണ്. അദ്ദേഹത്തിന് അങ്ങനെ കൈയൊഴിയാനാവില്ലെന്നും റഹ്മാന്‍ പറഞ്ഞു.

ട്രാഫിക്കിനുശേഷം മലയാളസിനിമയില്‍ അഭിനയിക്കേണ്ടെന്നു തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി. മുസാഫിര്‍, ലവണ്ടര്‍ എന്നീ ചിത്രങ്ങള്‍ ചെയ്തു. മുസാഫിറിന്റെ വര്‍ക്ക് തീര്‍ന്നിട്ടില്ല. ലവണ്ടറിന്റെ സംവിധായകന് ഒന്നുമറിയില്ലെന്ന് പിന്നീടാണ് മനസിലായത്. പടം ഇനിയും പാതിപോലുമായിട്ടില്ല. അതുകൊണ്ടുതന്നെ ഇനി മുതല്‍ നവാഗത സംവിധായകന്‍മാര്‍ക്ക് ഡേറ്റ് നല്‍കില്ലെന്ന് തീരുമാനമെടുത്തു.

നല്ല അവസരങ്ങള്‍ ലഭിക്കാത്തതിനാലും തമിഴില്‍ നിന്ന് ധാരാളം പ്രതിഫലം ലഭിക്കുമെന്നതിനാലുമാണ് മലയാളത്തില്‍ ഗ്യാപ്പ് വരാന്‍ കാരണം. തന്റെ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ട്.

പ്രതിസന്ധിഘട്ടങ്ങളില്‍ തന്റെ ബന്ധുവായ എ.ആര്‍ റഹ്മാന്‍ യാതൊരു സഹായവും ചെയ്തു തന്നിട്ടില്ലെന്നും അദ്ദേഹത്തിനെ കൊണ്ട് നഷ്ടങ്ങള്‍ ഏറെയുണ്ടായിട്ടുണ്ടെന്നും റഹ്മാന്‍ വെളിപ്പെടുത്തി.ഇപ്പോള്‍ അമല്‍ നീരദിന്റെ ബാച്ചിലേഴ്‌സ് പാര്‍ട്ടിയെന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് റഹ്മാന്‍.

Malayalam News

Kerala News in English

3 Responses to “ട്രാഫിക്: തന്നോട് കാണിച്ചത് നന്ദികേടെന്ന് റഹ്മാന്‍”

  1. Mohan Kumar

    എന്താ Mr റഹ്മാന്‍ ഒരു റൌഫ് കുഞ്ഞാലിക്കുട്ടി കളി കളിക്കുന്നോ ?

  2. bij

    Mr റഹ്മാന്‍ഒരു ഫിലിം പോലും സൊന്തം നിലയില്‍ വിജയിപികാന്‍ കഴിയാത്ത താങ്കളെ ട്രാഫിക്കില്‍ അഭിനയിപ്പിച്ചവരെ അഭിനന്തിക്കുയാണ് വേണ്ടത്

  3. kaalabhairavan

    ട്രാഫിക്കിലെ ആ കഥാപാത്രം തന്നെ; ഈഗോയുടെ കൊട്ട.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന