എഡിറ്റര്‍
എഡിറ്റര്‍
കരിയറിലെ മികച്ച കഥാപാത്രം സമ്മാനിച്ച ദീപന്‍ ചേട്ടന് നന്ദി; ആത്മാവിന് നിത്യശാന്തി നേരുന്നതായി പൃഥ്വിരാജ്
എഡിറ്റര്‍
Monday 13th March 2017 11:59am

അന്തരിച്ച സംവിധായകന്‍ ദീപന് ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ പൃഥ്വിരാജ്. തന്റെ കരിയറിലെ മികച്ച കഥാപാത്രം സമ്മാനിച്ച ദീപന്‍ ചേട്ടന് നന്ദി പറയുന്നതായി പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും പൃഥ്വി പറയുന്നു.

കൊച്ചി മെഡിസിറ്റി ആശുപത്രിയില്‍ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം. കരള്‍ വൃക്ക രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയിലായി അദ്ദേഹം ചികിത്സയിലായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ ദീപനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. കുറച്ചുദിവസം മുന്‍പ് നില മെച്ചപ്പെട്ടിരുന്നെങ്കിലും പിന്നീട് ആരോഗ്യ നില വഷളാവുകയായിരുന്നു. മൃതദേഹം വൈകീട്ട് തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. തിരുവനന്തപുരത്ത് വെച്ച് സംസ്‌ക്കാരം നടത്തുമെന്നാണ് അറിയുന്നത്.

പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത പുതിയമുഖം എന്ന ചിത്രമാണ് ദീപന്റെ കരിയറിലെ മികച്ച ചിത്രം. സാമ്പത്തികമായും ചിത്രം വലിയ വിജയമായിരുന്നു.

Advertisement