nicholas-cagന്യൂഓര്‍ലീന്‍സ്: ഹോളിവുഡ് നടന്‍ നിക്കോളസ് കേഗിനെ പോലീസ് അറസ്റ്റു ചെയ്തു. ഗാര്‍ഹിക പീഡനം, പരസ്യമദ്യപാനം, സമാധാന അന്തരീക്ഷത്തിനു കോട്ടംവരുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് അറസ്റ്റ്.

ന്യൂഓര്‍ലീന്‍സില്‍ സ്വത്തുവകകളുള്ള കേഗ് ഇവിടെ സന്ദര്‍ശത്തിനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തെ പിന്നീട് ഓര്‍ലീന്‍സ് പാരീഷ് ജയിലിലേയ്ക്കു മാറ്റിയതായാണ് വിവരം.