എഡിറ്റര്‍
എഡിറ്റര്‍
ആ പ്രണയം ഇപ്പോഴും എന്നെ നൊമ്പരപ്പെടുത്തുന്നു: നഷ്ടപ്രണയം തുറന്ന് പറഞ്ഞ് നന്ദു
എഡിറ്റര്‍
Sunday 12th February 2017 3:27pm

nandu1

തന്റെ ജീവിതത്തിലെ നൊമ്പരപ്പെടുത്തുന്ന നഷ്ടപ്രണയത്തെ കുറിച്ച് പറയുകയാണ് നടന്‍ നന്ദു. സിനിമയുമായി ബന്ധമില്ലാതിരുന്ന കാലത്തെ ആ പ്രണയം ആത്മാര്‍ത്ഥവും സത്യസന്ധവുമായിരുന്നെന്നും എങ്കിലും ഒന്നിച്ചുജീവിക്കാന്‍ കഴിയാതെ പോയവരാണ് തങ്ങളെന്ന് നന്ദുപറയുന്നു.

ഫെബ്രുവരി ലക്കം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് തന്നെ ഇന്നും നൊമ്പരപ്പെടുത്തുന്ന ആ നഷ്ടപ്രണയത്തെ കുറിച്ച് താരം തുറന്നുപറഞ്ഞത്.

തങ്ങളുടെ പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തെന്നും ഒടുവില്‍ നാട്ടില്‍ നിന്നുതന്നെ അവരുടെ കുടുംബം പോയതോടെ പിന്നീട് കാണാന്‍ പോലും കഴിഞ്ഞില്ലെന്നും നന്ദുപറയുന്നു. അന്ന് വിവാഹം കഴിക്കാനുള്ള ഒരു സാഹചര്യം ഇല്ലാത്തതുകൊണ്ട് ആ വിവാഹം നടന്നില്ല. എന്നാല്‍ ഞങ്ങളുടെ പ്രണയത്തെ അറിയുന്ന ഒരാള്‍ തന്നെയായിരുന്നു അവളെ വിവാഹം കഴിച്ചത്.

ഞാനുമായി ആ കുട്ടിക്ക് അരുതാത്ത ബന്ധം ഉണ്ടായിരുന്നോ എന്നൊക്കെ അയാള്‍ ആദ്യം മുതല്‍ക്കേ എന്റെ സുഹൃത്തുക്കളോട് തിരക്കുമായിരുന്നു.


Dont Miss മോഹന്‍ലാലിനെ അനുകരിക്കുകയാണോ ; ടോവിനോയുടെ കിടിലന്‍ മറുപടി 


അയാള്‍ എന്റെ പേര് പറഞ്ഞ് നിരന്തരം ആ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയാണെന്ന് കുറേക്കാലങ്ങള്‍ക്ക് ശേഷം ഞാനറിഞ്ഞു, ഇതിനിടയില്‍ അവര്‍ക്കൊരു മകന്‍ ജനിച്ചു. അവനെയും ചെറുപ്പം മുതല്‍ അയാള്‍ അവളില്‍ നിന്നും അകറ്റി.

കുറച്ചുകാലം മുമ്പ് അയാള്‍ മരണപ്പെട്ടു. അവളെ ആ ബോഡി പോലും കാണിക്കാതെ അയാളുടെ വീട്ടുകാര് ആ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. തിരികെ വന്ന അവളെ സ്വന്തം വീട്ടുകാരും കൈയൊഴിഞ്ഞു.

”നീ കാണിച്ച വൃത്തികേട് കൊണ്ടല്ലേ ഇതൊക്കെ സംഭവിച്ചത്” എന്നും പറഞ്ഞ് അവരും കൈയൊഴിഞ്ഞു. ഒന്നര വര്‍ഷം ഒരാളെ പ്രണയിച്ചതാണോ ഇത്ര പൊറുക്കാനാകാത്ത വൃത്തികേട്. ആ സ്ത്രീ ഇന്നും തനിച്ച് ജീവിക്കുന്നു. മകനെ തിരിച്ചു കിട്ടണം എന്നത് മാത്രമാണ് അവരുടെ ഒരേയൊരാഗ്രഹം- നന്ദു പറയുന്നു.

Advertisement