എഡിറ്റര്‍
എഡിറ്റര്‍
പ്രശസ്ത നടന്‍ മുന്‍ഷി വേണു അന്തരിച്ചു
എഡിറ്റര്‍
Thursday 13th April 2017 11:46am

തൃശ്ശൂര്‍: പ്രശസ്ത നടന്‍ മുന്‍ഷി വേണു അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് മാസങ്ങളായി ചാലക്കുടിയിലെ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെവച്ചായിരുന്നു അന്ത്യം. അവിവാഹിതനാണ്. സംസ്‌കാരം ശനിയാഴ്ച നടക്കും.

തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ വേണുവിനെ ജനശ്രദ്ധയിലെത്തിച്ചത് ഏഷ്യാനെറ്റിന്റെ സമകാലിക ആക്ഷേപക ഹാസ്യ പരിപാടിയായ മുന്‍ഷിയിലെ വേഷമാണ്. ഇതേ തുടര്‍ന്നാണ് പേരിനൊപ്പം ‘മുന്‍ഷി’ എന്ന പേരും വന്നു ചേരുന്നത്. കമല്‍ സംവിധാനം ചെയ്ത്, ദിലീപ് ഇരട്ടവേഷത്തിലെത്തിയ പച്ചക്കുതിരയിലൂടെയാണ് സിനിമയിലെത്തുന്നത്. തിളക്കം, ഛോട്ടാമുംബൈ, കഥ പറയുമ്പോള്‍, ഉട്ടോപ്യയിലെ രാജാവ് തുടങ്ങി പിന്നീടുവന്ന നിരവധി സിനിമകളില്‍ രസികന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.


Also Read: ‘അവിടേയും ഇവിടേയും വാര്‍ണര്‍, നീയേന്താ കുമ്പിടിയ്ക്ക് പഠിക്ക്യാ’; ആറാം ഓവറിലെ അവസാന പന്തും ഏഴാം ഓവറിന്റെ ആദ്യ പന്തും ബാറ്റു ചെയ്ത് വാര്‍ണര്‍


നാളുകളായി തൃശ്ശൂരിലെ ഒരു ലോഡ്ജില്‍ കഴിഞ്ഞു വരികയായിരുന്ന ഇദ്ദേഹത്തിന് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ സാമ്പത്തിക ബാധ്യത രൂക്ഷമായിരുന്നു. അതോടെ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്നും ഇറങ്ങേണ്ടി വന്നിരുന്നു.

Advertisement