എഡിറ്റര്‍
എഡിറ്റര്‍
മോഹന്‍ലാല്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് : സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി
എഡിറ്റര്‍
Monday 6th January 2014 11:12am

mohanlal2

കോട്ടയം: നടന്‍ മോഹന്‍ ലാല്‍ ആദ്യമായി പെരുന്നയിലുള്ള എന്‍.എസ്.എസ് ആസ്ഥാനത്തെത്തി.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മോഹന്‍ ലാലും നിര്‍മാതാവ് സുരേഷും മേനക സുരേഷിനുമൊപ്പം മോഹന്‍ ലാല്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയത്.

കൂടിക്കാഴ്ച സൗഹൃദപരമാണെന്നും രാഷ്ട്രീയചര്‍ച്ചകള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നുമാണ് അറിയുന്നത്. പെരുന്നയിലെത്തിയ ലാലിനെ സുകുമാരന്‍ നായര്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു.

അടുത്തിടെയിറങ്ങിയ ദൃശ്യം സിനിമ കണ്ടെന്നും അസാധാരണ പ്രകടനമാണ് ലാല്‍ കാഴ്ചവെച്ചതെന്നും സുകുമാരന്‍ നായര്‍ ലാലിനോട് പറഞ്ഞു.

പെരുന്നയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മന്നം സമാധിയില്‍ മോഹന്‍ ലാല്‍ പുഷ്പാര്‍ച്ചന നടത്തും. ആദ്യമായാണ് ലാല്‍ പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തുന്നത്.

ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത്തരം ചര്‍ച്ചകളൊന്നും ഉണ്ടായില്ലെന്നും വെറും സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നു ഇതെന്നുമായിരുന്നു ലാലിന്റെ പ്രതികരണം.

Advertisement