കൊച്ചി: പ്രശസ്ത ചലച്ചിത്ര  നാടക  നടനും  നാടക സംവിധായകനുമായ മോഹന്‍ (61) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകളും നടന്‍ സായ്കുമാറിന്റെ സഹോദരിയും നടിയുമായ ശോഭാ മോഹനാണ് ഭാര്യ.

യുവനടന്‍ വിനു മോഹന്‍, അനുമോഹന്‍ എന്നിവര്‍ മക്കളാണ്. നിവേദ്യം, ചട്ടമ്പിനാട്, തന്‍മാത്ര, ചക്രവാഹം, രാധാ എന്ന പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കെ.പി.എ.സി, കാളിദാസ കലാകേന്ദ്രം എന്നീ നാടക സംഘങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരിയലുകളില്‍ നിരവധി വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.