ബാംഗ്ലൂര്‍: കന്നഡ സിനിമ-സീരിയല്‍ താരം മഞ്ജുളയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് യോഗേഷിനെ പോലീസ് അറസ്റ്റുചെയ്തു. വാടകകൊലയാളികളെ ഉപയോഗിച്ച് യോഗേഷ് മഞ്ജുളയെ കൊന്നു കുഴിച്ചുമൂടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. മഞ്ജുളയുടെ അവിഹിതബന്ധമാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ഞാറാഴ്ചയാണു മഞ്ജുളയുടെ അഴുകിയ മൃതദേഹം മഡാഡി പ്രദേശത്തു കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

മഞ്ജുളയുടെ കോണ്‍ട്രാക്റ്ററായിരുന്നു യോഗേഷ്. ഇയാളുമായുള്ള ബന്ധത്തെതുടര്‍ന്നാണ് മഞ്ജുള ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹം മൊചനം നേടിയത്. തുടര്‍ന്ന് 2007ല്‍ യോഗേഷിനെ വിവാഹം കഴിച്ചു.

സിനിമാരംഗത്ത് നേട്ടമുണ്ടാക്കാനായില്ലെങ്കിലും സീരിയല്‍ രംഗത്ത് മഞ്ജുള തിളങ്ങി. അഭിനയമൊഹിയായ യോഗേഷ് ചില സീരിയലുകളില്‍ ചെറിയ വേഷം ചെയ്‌തെങ്കിലും അത്ര ശ്രദ്ധിക്കപ്പെട്ടില്ല.

തൊഴിലിലെ വേര്‍തിരിവും മഞ്ജുളയുടെ അവിഹിത ബന്ധങ്ങളുമാണ് കൊലയ്ക്കു പ്രേരണയായത്. ഭാര്യയെ വധിക്കാനായി ഇയാള്‍ വിക്രം, അനില്‍ പ്രകാശ്, രതീഷ് എന്നീവാടക കൊലയാളികളെ ഏര്‍പ്പെടുത്തുകയായിരുന്നു.