എഡിറ്റര്‍
എഡിറ്റര്‍
നടന്‍ ലാലിന് ഷൂട്ടിങിനിടെ പരിക്ക്
എഡിറ്റര്‍
Saturday 4th January 2014 5:16pm

lal-lal

നടന്‍ ലാലിന് ഷൂട്ടിങിനിടെ അപകടത്തില്‍ പരിക്ക്. ഷൂട്ടിങ് നടന്നു കൊണ്ടിരിക്കേ ലാല്‍ ബസില്‍ നിന്ന് വീഴുകയായിരുന്നു. എന്നാല്‍ പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ് വിവരം.

ജയസൂര്യ നായകനായ ഹാപ്പി ജേണി എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ലാലിന് അപകടം പറ്റിയിരിക്കുന്നത്.

എന്നാല്‍ പരിക്കുകള്‍ സാരമില്ലാത്തതിനാല്‍ ചിത്രത്തിന്റെ തുടര്‍ന്നുള്ള ഷൂട്ടിങും ഉടന്‍ നടക്കുമെന്നാണ് സൂചന.

ബോബന്‍ സാമുവലാണ് ഹാപ്പി ജേണിയുടെ സംവിധായകന്‍. കാഴ്ച ശേഷിയില്ലാത്ത ക്രിക്കറ്റ് താരങ്ങളുടെ കഥ പറയുന്ന സിനിമയില്‍ ലാല്‍ ഒരു പ്രധാന വേഷമാണ് കൈകാര്യം ചെയ്യുന്നത്.

ചിത്രത്തില്‍ കാഴ്ചാ ശേഷിയില്ലാത്തയാളായാണ് ജയസൂര്യയെത്തുന്നത്. എ.ബി.സി.ഡിയിലൂടെ മലയാൡപ്രേക്ഷകര്‍ക്ക് പരിചിതയായ അപര്‍ണ ഗേപിനാഥാണ് ചിത്രത്തിലെ നായിക.

Advertisement