മുംബൈ: ബോളിവുഡ് നടന്‍ ജോയ് മുഖര്‍ജി അന്തരിച്ചു. 73 വയസ്സായിരുന്നു.

ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് ജോയ് മുഖര്‍ജിയെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യ നീലം മുഖര്‍ജിയും സമീപത്തുണ്ടായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും.

1960ല്‍ ലവ് ഇന്‍ സിംല എന്ന ചിത്രത്തിലൂടെയാണ് ജോയ് മുഖര്‍ജി ബോളിവുഡില്‍ ശ്രദ്ധേയനാവുന്നത്. ലവ് ഇന്‍ ടോക്കിയോ, സിദ്ദി, ഏക് മുസാഫിര്‍ ഏക് ഹസീന തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രേഷകപ്രീതി നേടിയത്.

ലവ് ബോംബെ, ചൈല ബാബു, സാഞ്ജി കി ബേല, ഉമീദ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഫില്‍മാലയ സ്റ്റുഡിയോസിന്റെ സ്ഥാപക പങ്കാളിയായ ശശാന്തര്‍ മുഖര്‍ജിയുടെ മകനാണ് ജോയ്.

Malayalam news

Kerala news in English