എഡിറ്റര്‍
എഡിറ്റര്‍
ബോളിവുഡ് താരം ജോണ്‍ ഏബ്രഹാം വിവാഹിതനായി
എഡിറ്റര്‍
Friday 3rd January 2014 9:27pm

john-abraham-marriege

ബോളിവുഡിന്റെ ഹോട്ട് താരം ജോണ്‍ ഏബ്രഹാമിന് വിവാദങ്ങള്‍ക്കൊടുവില്‍ വിവാഹം.

കാമുകി പ്രിയ രുഞ്ചാലാണ് വധു. ലോസ് ആഞ്ചല്‍സില്‍ വച്ച് രഹസ്യമായി നടത്തിയ വിവാഹം ജോണ്‍ തന്നെയാണ് പുറത്തറിയിച്ചത്.

ട്വിറ്ററിലൂടെയാണ് ജോണ്‍ താന്‍ വിവാഹിതനായ കാര്യം ആരാധകരെ അറിയിച്ചത്. ഒരു കാലത്ത് ആരാധകരെ വാരിക്കൂട്ടിയ ബോളിവുഡിന്റെ ഹോട്ട് താരമായിരുന്നു ജോണ്‍ ഏബ്രഹാം.

പിന്നീട് നടി ബിപാഷ ബസുവുമായി പ്രണയത്തിലായി. വിവാഹത്തിന്റെ വക്കോളമെത്തി ആ ബന്ധം മുറിഞ്ഞു പോവുകയായിരുന്നു.

ബോളിവുഡ് ഏറെ ആഘോഷിച്ച ജോണ്‍- ബിപാഷ പ്രണയത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം ജോണ്‍ വെള്ളിത്തിരയില്‍ മങ്ങിത്തുടങ്ങി.

എന്നാല്‍ വീണ്ടും സിനിമയില്‍ സജീവമാവാന്‍ ഒരുങ്ങുന്നതിനിടെയാണ് ജോണിന്റെ വിവാഹ വാര്‍ത്തയും വന്നിരിക്കുന്നത്.

വധു പ്രിയക്കൊപ്പം ജോണ്‍ മുമ്പ് നിരവധി പാര്‍ട്ടികളിലും ചടങ്ങുകളിലും പങ്കെടുത്തിരുന്നു.

ഒരു ചാനല്‍ അഭിമുഖത്തില്‍ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സൂചനയും നല്‍കിയിരുന്നു.

എന്നാല്‍ പെടുന്നനേയുള്ള ജോണിന്റെ വിവാഹ വാര്‍ത്ത ബോളിവുഡിനേയും ആരാധക വൃന്ദത്തേയും ഒരല്‍പം ഞെട്ടിച്ചുവെന്നാണ് കേള്‍വി.

Advertisement