തിരുവനന്തപുരം: നടന്‍ ജയന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. സിനിമാ ചിത്രീകരണത്തിനിടെ ജയന്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് വീണ്ടും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പീരുമേട് സ്വദേശി ഡോ. എം. മാടസ്വാമിയാണ് പിണറായി വിജയന് പരാതി നല്‍കിയത്. നിര്‍ത്താതെ ദീര്‍ഘനേരം പ്രസംഗിച്ചതിന്റെ പേരില്‍ ഗിന്നസ് ബുക്കിലിടംനേടി വാര്‍ത്തകള്‍ സൃഷ്ടിച്ച മാടസ്വാമി തപാല്‍വകുപ്പില്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ്.


Dont Miss ദിലീപിന് സാമാന്യബുദ്ധിയുണ്ടെന്നാണ് കരുതുന്നത്; മണ്ടത്തരം കാണിക്കാന്‍ വഴിയില്ലെന്നും ശ്രീനിവാസന്‍


37 വര്‍ഷം മുന്‍പ് കോളിളക്കം എന്ന മലയാള സിനിമയുടെ ഷൂട്ടിങ്ങിനിടെ ചെന്നൈയില്‍ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ജയന്‍ മരിച്ചത്. കൂടുതല്‍ സ്വാഭാവികതയ്ക്ക് വേണ്ടി ജയന്‍ തന്നെയായിരുന്നു ഹെലികോപ്റ്ററില്‍ ചാടിപ്പിടിച്ച് കയറുന്ന രംഗത്തില്‍ അഭിനയിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ജയന്‍ മരണപ്പെടുകയായിരുന്നു.

അപകടകരമായ സീനുകളില്‍ ഡ്യൂപ്പുകളെ ഉപയോഗിക്കാതെ തന്നെ അഭിനയിച്ച് ഫലിപ്പിക്കുന്ന താരമായിരുന്നു ജയന്‍. സാഹസിക രംഗങ്ങള്‍ ഏറെ ഇഷ്ടപ്പെട്ട താരം കൂടിയായിരുന്നു അദ്ദേഹം.

ജയന്റെ അപകട മരണത്തെ ചുറ്റിപ്പറ്റി ഒരുപാട് ദുരൂഹതകള്‍ പരന്നിരുന്നു. ജയനെതിരെ മലയാള സിനിമയില്‍ നടന്ന ഗൂഢാലോചനയായിരുന്നു ആ അപകടം എന്ന് വരെ വാര്‍ത്തകളുണ്ടായിരുന്നു.