ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ച കേസില്‍ തമിഴ് ചലച്ചിത്ര താരം ജയ്‌യുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി. കഴിഞ്ഞ രണ്ടു ദിവസവും കേസ് പരിഗണിച്ചപ്പോള്‍ ഹാജരാകാതിരുന്ന താരത്തെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് താരം കോടതിയില്‍ ഹാജരായപ്പോഴാണ് ലൈസന്‍സ് റദ്ദാക്കിയത്.


Also Read: മോദി അധികാരത്തിലെത്തിയ ശേഷം അമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭം 16,000 ഇരട്ടി വര്‍ധിച്ചു


കുറ്റം സ്വമേധയാ സമ്മതിച്ചതിനാല്‍ 5200 രൂപ പിഴയടക്കാനും ലൈസന്‍സ് റദ്ദ് ചെയ്യാനുമാണ് സെയ്താപേട്ട് കോടതി ഉത്തരവിട്ടത്. ആറു മാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയത്. വിലക്ക് ലംഘിച്ചാല്‍ തുടര്‍ന്നുളള ആറു മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാനും കോടതി ഉത്തരവില്‍ പറയുന്നു.

ആഴ്ചകള്‍ക്ക് മുമ്പായിരുന്നു താരം മദ്യപിച്ച് വണ്ടിയോടിച്ചത്. ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിലെ ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങവെ അഡയാര്‍ ഫ്ളൈ ഓവറില്‍ എത്തിയപ്പോള്‍ ജയ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ജയ് മദ്യപിച്ചെന്ന മനസിലാക്കിയതോടെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.


Dont Miss: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നത് യോഗി ആദിത്യനാഥിന്റെ ആരോപണം മാത്രമെന്ന് ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച


കേസില്‍ രണ്ടു തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ജയ് ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സെയ്താപേട്ട് കോടതി നടനെതിരെ അറസ്റ്റ്വാറന്റ് പുറപ്പെടുവിച്ചിരുന്നു.