എഡിറ്റര്‍
എഡിറ്റര്‍
ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാകുന്നു: വധു അര്‍പ്പിത
എഡിറ്റര്‍
Wednesday 1st February 2017 2:09pm

dhyan

കണ്ണൂര്‍: നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാകുന്നു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഉദ്യോഗസ്ഥയായ അര്‍പ്പിതയാണ് വധു. ഏപ്രില്‍ 7 ന് കണ്ണൂരില്‍ വെച്ചാണ് വിവാഹം. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി ഏപ്രില്‍ പത്തിന് എറണാകുളത്ത് വിരുന്നും ഒരുക്കിയിട്ടുണ്ട്.

ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാകുനെന്നും നടി നമിത പ്രമോദാണ് വധു എന്ന രീതിയിലും ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വാര്‍ത്ത പ്രചരിച്ചിരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ രിതിയില്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളില്‍ ഒരു അടിസ്ഥാനമില്ലെന്ന് നമിതയുടെ അച്ഛന്‍ തന്നെ പ്രതികരിച്ചിരുന്നു.


അടി കപ്യാരെ കൂട്ടമണി എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ഇതേ രീതിയില്‍ വാര്‍ത്ത വന്നിരുന്നെന്നും എന്നാല്‍ ഇതിലേക്ക് നമിതയുടെ പേര് എങ്ങനെയാണ് വന്നതെന്ന് അറയില്ലെന്നും അദ്ദേഹം പറഞ്ഞു.

നടി ശോഭനയെ നായികയാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ തിര എന്ന ചിത്രത്തിലൂടെയാണ് വിനീത് അഭിനയരംഗത്തെത്തുന്നത്. ഒരേമുഖം ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

Advertisement