എഡിറ്റര്‍
എഡിറ്റര്‍
സിനിമയില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം വെളുത്ത വസ്ത്രം ധരിച്ച മാലാഖമാരുടെ സമരത്തിലേക്ക് സമര്‍പ്പിച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍
എഡിറ്റര്‍
Saturday 1st July 2017 5:30pm

കോഴിക്കോട്: തന്റെ വരുമാനത്തിലെ ഒരുപങ്ക് നഴ്സുമാരുടെ സമരത്തിലേക്ക് നീക്കിവെച്ച് ചലച്ചിത്രതാരം ബിനീഷ് ബാസ്റ്റിന്‍. തന്റെ പിതാവിന്റെ മരണ സമയത്തും അദ്ദേഹത്തെ പരിചരിച്ച മാലാഖമാരുടെ പരിചരണം താന്‍ നേരില്‍ കണ്ടതാണ് .രോഗികളായ മനുഷ്യരുടെ ശരീരത്തിലെ മാലിന്യങ്ങള്‍ ഒരു അറപ്പും കൂടാതെ നീക്കം ചെയ്യുന്ന ഭൂമിയിലെ മാലഖമാരോടുള്ള അവഗണന സഹിക്കാന്‍ പറ്റുന്നതല്ലെന്നും താരം പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിനീഷ് സമരത്തിന് പിന്തുണയുമായെത്തിയത്.

നമ്മുടെ രാജ്യത്ത് മാത്രമാണ് അവര്‍ക്ക് ഇത്രയും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നത്. അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയോ, ശമ്പളമോ നല്‍കുന്നില്ല എന്നുള്ളത് ഒരു വലിയ സത്യമാണെന്നും താരം ചൂണ്ടിക്കാണിക്കുന്നു.

‘നീതിക്കും നിലനില്‍പ്പിനും ഉപജീവനത്തിനും വേണ്ടിയുള്ള നഴ്സുമാരുടെ സമരത്തിനെ ഞാന്‍ പൂര്‍ണ്ണമായും പിന്തുണക്കുന്നു…
സത്യം ജയിക്കട്ടെ.. നീതി പുലരട്ടെ..’ എന്നു പറഞ്ഞാണ് താരം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.


Also Read: ‘അതേ അടി, പക്ഷെ…’; സെവാഗിന്റെ പെണ്‍പതിപ്പാണോ സ്മൃതിയെന്ന ആരാധകന്റെ ചോദ്യത്തിന് വീരുവിന്റെ കരളില്‍ തൊടുന്ന മറുപടി


ബിനീഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്;

എനിക്ക് സിനിമയില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം ഞാന്‍ വെളുത്ത വസ്ത്രം ധരിച്ച മാലാഖമാരുടെ സമരത്തിലേക്ക് സമര്‍പ്പിക്കുന്നു.. എന്റെ പിതാവിന്റെ മരണ സമയത്തും അദ്ദേഹത്തെ പരിചരിച്ച മാലാഖമാരുടെ പരിചരണം ഞാന്‍ നേരില്‍ കണ്ടതാണ്. രോഗികളായ മനുഷ്യരുടെ ശരീരത്തിലെ മാലിന്യങ്ങള്‍ ഒരു അറപ്പും കൂടാതെ നീക്കം ചെയ്യുന്ന ഭൂമിയിലെ മാലഖമാരോടുള്ള അവഗണന സഹിക്കാന്‍ പറ്റുന്നതല്ല. നമ്മുടെ രാജ്യത്ത് മാത്രമാണ് അവര്‍ക്ക് ഇത്രയും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നത്. അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയോ, ശമ്പളമോ നല്‍കുന്നില്ല എന്നുള്ളത് ഒരു വലിയ സത്യമാണ്. നീതിക്കും നിലനില്‍പ്പിനും ഉപജീവനത്തിനും വേണ്ടിയുള്ള നഴ്സുമാരുടെ സമരത്തിനെ ഞാന്‍ പൂര്‍ണ്ണമായും പിന്തുണക്കുന്നു…
സത്യം ജയിക്കട്ടെ..
നീതി പുലരട്ടെ..

Advertisement