എഡിറ്റര്‍
എഡിറ്റര്‍
ശല്യപ്പെടുത്തല്ലേ… അല്‍പം വായിക്കട്ടേ
എഡിറ്റര്‍
Saturday 2nd November 2013 5:50pm

bhavana

നടി ഭാവന ഒരു ബ്രേക്ക് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇനി ഒരല്‍പം വായനയാവാമെന്നാണ് നടിയുടെ തീരുമാനം.

‘ഭാവന’ വികസിക്കാന്‍ വേണ്ടിയല്ല കേട്ടോ വായന. സിനിമയുടെ തിരക്കില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോള്‍ മനസൊന്ന് ഫ്രീയാവണം അത്ര മാത്രം.

പുതിയ സിനിമകളായ ‘ആന്‍ഗ്രി ബേര്‍ഡ്‌സിനും’ മിത്ര.കോമി’നും ശേഷമാണ് ഭാവന ഇടവേളയെടുക്കുന്നത്. വായന ഇഷ്ടമാണെന്നും അത് വ്യത്യസ്തമായൊരു ലോകമാണെന്നും നടി പറഞ്ഞു.

സജി സുരേന്ദ്രന്റെ ‘ആന്‍ഗ്രി ബേര്‍ഡ്‌സിന്’  വേണ്ടി മുംബൈയില്‍ ചാര്‍ട്ട് ചെയ്ത തിരക്ക് പിടിച്ച് ഷെഡ്യൂളിന് ശേഷമാണ് പുതിയ വായനാ പ്രേമത്തെ കുറിച്ച് ഭാവന വെളിപ്പെടുത്തുന്നത്.

Advertisement