എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ് സമ്മേളനത്തിനിടെ ബഹളം: ചലചിത്ര നടന്‍ അനൂപ് ചന്ദ്രന്‍ അറസ്റ്റില്‍
എഡിറ്റര്‍
Friday 22nd November 2013 10:36pm

anoop1

ആലപ്പുഴ: അര്‍ത്തുങ്കലില്‍ വച്ച് നടന്ന യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിനിടെ ബഹളം വച്ചുവെന്ന കാരണത്താല്‍ നടന്‍ അനൂപ് ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് വൈകുന്നേരം 8.30 ന് ആരംഭിച്ച സമ്മേളനത്തിനിടെ ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് കേസെടുത്തത്.

സമ്മേളനത്തിനിടെ അനൂപും സുഹൃത്തുക്കളും സ്വാഭാവികമായി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് സമ്മേളനത്തിലിരുന്നവര്‍ അനൂപിനെ നോക്കുകയും ശ്രദ്ധ അനൂപിലേക്ക് തിരിയുകയുമാണ് ചെയ്തത്.

ഇതില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനൂപിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടര്‍ന്നും പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതോടെ പ്രതികരിക്കാന്‍ ശ്രമിച്ച അനൂപിനെ അര്‍ത്തുങ്കല്‍ പോലീസ് അറസ്റ്റ് ചെയ്യുകയാണുണ്ടായത്.

ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന അനൂപിനെ സ്ഥലത്തെ യൂത്ത് കോണ്‍ ഗ്രസ് പ്രവര്‍ത്തകര്‍ ഏറെ നാളായി നോട്ടമിട്ടിരിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

Advertisement