എഡിറ്റര്‍
എഡിറ്റര്‍
നടനും മിമിക്രി താരവുമായ അബി അന്തരിച്ചു
എഡിറ്റര്‍
Thursday 30th November 2017 10:50am

കൊച്ചി: നടനും മിമിക്രി കലാകാരനുമായ അബി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം
52 വയസായിരുന്നു.

രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. നടന്‍ ഷെയിന്‍ നിഗം മകനാണ്. മലയാളത്തില്‍ മിമിക്രി കാസറ്റുകള്‍ക്ക് സ്വീകാര്യത നല്‍കിയത് അബിയായിരുന്നു. 50 ലേറെ മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

മിമിക്രിയിലൂടെയും സിനിമയിലൂടെയും ജനപ്രിയ താരമായി മാറിയ കലാകാരനായിരുന്നു അബി. ആയിരക്കണക്കിന് വേദികളില്‍ മിമിക്രി അവതരിപ്പിച്ച് വളര്‍ന്നുവന്ന കലാകാരനാണ്. സൈന്യം അടക്കമുള്ള സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

അബിയുടെ വേര്‍പാട് ഞെട്ടിക്കുന്നതാണെന്ന് നടന്‍ ജഗദീഷും മുകേഷും പ്രതികരിച്ചു.

കോമഡി ഷോകളില്‍ വ്യത്യസ്തത കൊണ്ടുവന്ന താരമാണ് അബിയെന്നും ആരുടെ മുന്‍പിലും തലകുനിക്കാത്ത വ്യക്തിത്വമായിരുന്നു അബിയുടേതെന്നും ജഗദീഷ് അനുസ്മരിച്ചു.

കോമഡി വേദികളില്‍ മുന്‍പ് സഞ്ചരിച്ചവരുടെ അതേ പാതയില്‍ വരാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല.താത്ത എന്ന വേഷത്തിലൂടെ വിവിധ മിമിക്രി ഷോകളില്‍ സാമൂഹിക സാംസ്‌ക്കാരിക ഹാസ്യാത്മകമായ രീതിയില്‍ അദ്ദേഹം വിമര്‍ശിച്ചിരുന്നു.

അബിയുടെ കഴിവിന് അനുസിരച്ച വേഷങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നതില്‍ സംശമുണ്ടെന്നും മലയാള സിനിമയില്‍ നായക പദവിയിലേക്ക് ഉയരേണ്ട താരമായിരുന്നു അബിയെന്നും ജഗദീഷ് പറഞ്ഞു.


Dont Miss ‘ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, വായ തുറക്കാന്‍ പറ്റാത്ത അവസ്ഥയാണിത്’; അയ്യപ്പനെ കുറിച്ചുള്ള പോസ്റ്റിനെതിരെ മതനിന്ദയ്ക്ക് കേസെടുത്ത് സൈബര്‍ സെല്‍; പ്രതിരോധിക്കുമെന്ന് ട്രോള്‍ റിപ്പബ്ലിക്ക് അഡ്മിന്‍സ്


സൈന്യം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴായിരുന്നു അബിയുമായി കൂടുതല്‍ അടുത്തതെന്നും മികച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു അബിയെന്നും നടന്‍ മുകേഷ് അനുസ്മരിച്ചു. മിമിക്രി വേദികളില്‍ അബിയ്ക്ക് പകരക്കാരനായി മറ്റൊരാള്‍ ഇല്ല. മലയാള സിനിമയില്‍ തനിക്ക് എത്തിപ്പെടാന്‍ കഴിയാത്ത ഉയരത്തില്‍ മകന്‍ എത്തിയതില്‍ അദ്ദേഹം ഏറെ അഭിമാനിച്ചിരുന്നെന്നും മുകേഷ് പറഞ്ഞു.

അബിയുടെ വിയോഗം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം അസുഖബാധിതനാണെന്ന് അടുത്തിടെയാണ് അറിഞ്ഞതെന്നും മിമിക്രി താരം ടിനി ടോം പ്രതികരിച്ചു.

‘ഞാനൊക്കെ കോളേജില്‍ പഠിക്കുമ്പോള്‍ അബിയാകാന്‍ ആഗ്രഹിച്ചാണ് മിമിക്രി വേദിയില്‍ എത്തി. അബി നാദിര്‍ഷ ദിലീപ് എന്നിവരെ കണ്ടാണ് ഞങ്ങളെപ്പോലുള്ളവര്‍ മിമിക്രിയിലേക്ക് എത്തിയത്. അദ്ദേഹം അര്‍ഹിച്ച ഒരു സ്ഥാനം മലയാള സിനിമയില്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ലെന്നും ടിനി ടോം പ്രതികരിച്ചു.

Advertisement