എഡിറ്റര്‍
എഡിറ്റര്‍
ഇന്നസെന്റ്- വെള്ളാപ്പള്ളി കൂടിക്കാഴ്ച; സൗഹൃദ സന്ദര്‍ശനമെന്ന് ഇന്നസെന്റ്
എഡിറ്റര്‍
Monday 10th March 2014 11:51am

innocent-2

ചേര്‍ത്തല:   ചാലക്കുടിയില്‍ സി.പി.ഐ.എം പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്ന നടന്‍ ഇന്നസെന്റ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി.

വെള്ളാപ്പള്ളിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ഒന്നും നടന്നതായി സൂചനയില്ല. വെറും സൗഹൃദ സന്ദര്‍ശനം മാത്രമാണിതെന്ന് കൂടിക്കാഴ്ചക്കു ശേഷം ഇന്നസെന്റ് വ്യക്തമാക്കി.

തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലുള്ള എതിര്‍പ്പിനെ കുറിച്ച് തനിക്കറിയില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

നേരത്തേ ഇന്നസെന്റിനെ ചാലക്കുടിയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിനെതിരെ എറണാകുളം ജില്ലാ കമ്മറ്റി രംഗത്തു വന്നിരുന്നു. ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വം അണികളില്‍ തെറ്റായ സന്ദേശം പരത്തുമെന്നും ജില്ലാ കമ്മറ്റി അംഗങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു.

പൊതുസമ്മതരായ ആളുകളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന്റെ ഭാഗമായാണ് ചാലക്കുടിയില്‍ ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

പിന്നീട് ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ വരികയായിരുന്നു.

Advertisement