എഡിറ്റര്‍
എഡിറ്റര്‍
മുസാഫര്‍ നഗര്‍ കലാപം: അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട സാമൂഹിക പ്രവര്‍ത്തകര്‍
എഡിറ്റര്‍
Wednesday 29th January 2014 12:31pm

muzafar-nagar

ഉത്തര്‍ പ്രദേശ്: മുസാഫര്‍ നഗര്‍ കലാപത്തില്‍ ഇരയാവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കുട്ടം സാമൂഹിക പ്രവര്‍ത്തകര്‍.

കലാപത്തിനിരയാവരെ പെട്ടന്ന് തന്നെ പുനരധിവസിപ്പിക്കണമെന്നാണ് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയോടും  മുഖ്യമന്ത്രി അഖിലേഷ് യാദവിനോടും അവര്‍  ആവശ്യപ്പെട്ടത്.

ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് കമ്മ്യൂണല്‍ അമിറ്റിയുടെ പേരിലാണ് കത്ത്. കലാപത്തെ തുടര്‍ന്ന് വീട് നഷ്ടമായവര്‍ക്ക് ഗ്രാമത്തിലേക്ക് തിരിച്ച് വരാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് കത്തിലൂടെ അവര്‍ ആവശ്യപ്പെട്ടത്.

ഈ മാസം കലാപം നടന്ന ഗ്രാമവും ദുരിതാശ്വാസ ക്യാമ്പില്‍  സന്ദര്‍ശിച്ച ഏഴ് പേരടങ്ങുന്ന സംഘമാണ് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഷിന്‍ഡെയ്ക്കും അഖിലേഷ് യാദവിനും കത്ത് അയച്ചത്.

വിട് നിര്‍മ്മിക്കാന്‍ എല്ലാ കുടുംബങ്ങള്‍ക്കും 3 ലക്ഷം രൂപയുടെ ധനസഹായം, കുടുംബത്തിലെ ഒരംഗത്തിന് ജോലി, കുറ്റവാളികളുടെ അറസ്റ്റ് എന്നിവയാണ് കത്തിലെ ആവശ്യങ്ങള്‍.

കഴിഞ്ഞ സെപ്തംബറിലാണ് മുസാഫര്‍നഗറില്‍ കലാപമുണ്ടായത്. കലാപത്തില്‍ ഇരകളായ നാലായിരം പേര്‍ ഇപ്പോഴും തിരികെ ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ ഭയന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.

കലാപത്തില്‍ 60ഓളം പേര്‍ കൊല്ലപ്പെടുകയും 40,000 പേര്‍ക്ക് വീട് നഷ്ടമാകുകയും ചെയ്തിരുന്നു.

Advertisement