എഡിറ്റര്‍
എഡിറ്റര്‍
‘സെന്‍ കുമാറിനെതിരെ പടയൊരുക്കം’; തച്ചങ്കരിയുടെ പരാതിയില്‍ സെന്‍കുമാറിനോട് വിശദീകരണം തേടി; പഴ്‌സണല്‍ സ്റ്റാവിനെ മാറ്റാത്തതിന് താക്കീതും
എഡിറ്റര്‍
Tuesday 13th June 2017 8:35pm


തിരുവനന്തപുരം: ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ വീണ്ടും സര്‍ക്കാര്‍ നടപടികള്‍. തന്നെ ഭീഷണിപ്പെടുത്തിയെന്ന എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയുടെ പരാതിയില്‍ ചീഫ് സെക്രട്ടറി വിശദീകരണം തേടി. ഒരാഴ്ചക്കകം വിശദീകരണം നല്‍കാനാണ് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്.


Also read മധ്യപ്രദേശിലെ കര്‍ഷക സമരം രാജ്യം മുഴുവന്‍ വ്യാപിക്കും; സത്യം പുറത്തു വരാതിരാക്കാനാണ് മന്ദ്‌സോറിലേക്ക് വരുന്നവരെ തടയുന്നത്: സ്വാമി അഗ്നിവേശ്


അതേസമയം പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റണമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തതിനു സെന്‍കുമാറിനെ സര്‍ക്കാര്‍ താക്കീത് ചെയ്യുകയും ചെയ്തു. പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ എ.എസ്.ഐയെ ഇന്നു തന്നെ മടക്കി അയയ്ക്കണമെന്നാണ് ഇതു സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

എ.എസ്.ഐ അനില്‍കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും കൂടെ നിര്‍ത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പു സെക്രട്ടറിക്കു നേരത്തെ സെന്‍കുമാര്‍ കത്തു നല്‍കിയിരുന്നു ഇതിന് പിന്നാലെയാണു സര്‍ക്കാര്‍ നടപടി.

പേഴ്‌സണല്‍ സ്റ്റാഫിലെ എ.എസ്.ഐ അനില്‍കുമാറിനെ സ്ഥലംമാറ്റി കഴിഞ്ഞമാസം 30നു പുറത്തിറക്കിയ ഉത്തരവില്‍ ഇന്നുതന്നെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അസാധാരണ ഉത്തരവാണു ഇന്നു പുറത്തിറങ്ങിയത്.


Dont miss റിപ്പബ്‌ളിക്ക് ചാനലിന്റെ കള്ളക്കളി ട്രായി തടഞ്ഞപ്പോള്‍ ചാനല്‍ റേറ്റിങ്ങ് പകുതിയായി കുറഞ്ഞു; പുതിയ റിപ്പോര്‍ട്ട് പുറത്ത്


നേരത്തെ സെന്‍കുമാര്‍ ഡി.ജി.പിയായി തിരിച്ചെത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു തച്ചങ്കരിയെ സര്‍ക്കാര്‍ പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായി നിയമിച്ചിരുന്നത്. ഇതുസംബന്ധിച്ച കേസ് തിങ്കളാഴ്ച ഹൈക്കോടതിയിലെത്തിയപ്പോള്‍ സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചതെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

Advertisement