ന്യൂദല്‍ഹി: 3ജി സൗകര്യത്തിന് റോമിങ്് കരാറിലില്‍ ഏര്‍പ്പെട്ട കമ്പനികള്‍ക്കെതിരെ ഉടന്‍ നടപടി ഉണ്ടാകും. റോമിങ്് കരാറിലില്‍ ഏര്‍പ്പെട്ട ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കെതിരെ നടപടിക്ക് ഒരുങ്ങുന്നത് ടെലികോം വകുപ്പ് തന്നെയാണ് സൂചന നല്‍കിയിരിക്കുന്നത്.

ലൈസന്‍സ് വ്യവസ്ഥകളുടെ ലംഘനമാണ് 3ജി റോമിങ് എന്ന് ടെലികോം സെക്രട്ടറി ആര്‍. ചന്ദ്രശേഖര്‍ പറഞ്ഞു. നിയമ മന്ത്രാലയവും ടെലികോം മന്ത്രാലയത്തിന്റെ നടപടികക്് പിന്തുണ നല്‍കുന്നുണ്ട്.

ഐഡിയ, എയര്‍ടെല്‍, വോഡഫോണ്‍ എന്നീ കമ്പനികള്‍ രാജ്യവ്യാപകമായി 3ജി സേവനത്തില്‍ പരസ്പരം സഹകരിക്കുന്നുണ്ട്. ഇവയില്‍ ഏതെങ്കിലും ഓപ്പറേറ്റര്‍ക്ക് 3ജി ലൈസന്‍സ് ഉള്ള സ്ഥലങ്ങളില്‍ മറ്റു രണ്ട് കമ്പനികള്‍ക്കും 3ജി ലഭിക്കും. ടാറ്റ, എയര്‍സെല്‍ എന്നിവ ആറു സര്‍ക്കിളുകളില്‍ ഇത്തരം കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ലൈസന്‍സ് കിട്ടാത്ത കമ്പനികള്‍ക്കും 3ജി സേവനം നല്‍കുന്ന നടപടിയാണ് കമ്പനികള്‍ പരസ്പരമുണ്ടാക്കിയ കരാറുകളിലൂടെ ഉണ്ടാകുന്നതെന്നും ഇതു ചട്ടലംഘനമാണെന്നുമാണ് ടെലികോം മന്ത്രാലയത്തിന്റെ നിലപാട്. ഇത് ലൈസന്‍സ് ചട്ടങ്ങളുടെയും നിയമാവലികളുടെയും ലംഘനമാണെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കുന്നു.എന്നാല്‍, ഇത്തരം നടപടികളില്ലാതെ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് ടെലികോം കമ്പനികളുടെ വാദം.

Malayalam News