കാസര്‍ഗോഡ്: കാസര്‍ഗോഡ് സമ്മേളനത്തില്‍ ഒരു പ്രവര്‍ത്തന റിപ്പോര്‍ട്ട് കാണാതായി. കാറഡുക്ക ഏരിയയില്‍ നിന്നുള്ള പ്രതിനിധിയുടെ റിപ്പോര്‍ട്ടാണ് കാണാതായത്. ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി അംഗം വിനയന്റെ റിപ്പോര്‍ട്ടാണ് കാണാതായത്. റിപ്പോര്‍ട്ട് നഷ്ടപ്പെട്ടതാണെന്നാണ് വിനയന്‍ നല്‍കിയ വിശദീകരണം. വിനയനെ സമ്മേളനത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

ജില്ലാ സമ്മേളനത്തിനിടെ വാര്‍ത്ത ചോര്‍ന്ന സംഭവം അന്വേഷിക്കുന്നതിനിടെയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് കാണാനില്ലെന്ന് മനസിലായത്. കഴിഞ്ഞദിവസം രാത്രി തന്നെ വാര്‍ത്ത ചോര്‍ന്ന സംഭവത്തില്‍ സി.പി.ഐ.എം അന്വേഷണം ആരംഭിച്ചിരുന്നു. സി.പി.ഐ.എം നേതാവ് ഇ.പി ജയരാജന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. സമ്മേളന സമയത്ത് ഹോളിലുണ്ടായിരുന്ന പ്രതിനിധികളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചിട്ടുണ്ട്. മൊബൈലിലേക്ക് വരുന്ന ഇന്‍കമിംഗ് ഔട്ട് ഗോയിംഗ് കോളുകളും എസ്.എം.എസുകളുമാണ് പരിശോധിക്കുന്നത്. ബ്ലൂടൂത്ത് വഴിയും മൊബൈല്‍ വഴിയുമാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തായതെന്നാണ് സംശയിക്കുന്നത്.

Subscribe Us:

ഇന്ന് രാവിലെ വാര്‍ത്ത ചോര്‍ന്ന സംഭവം ചര്‍ച്ചയ്ക്ക് വന്നു. ഇതുസംബന്ധിച്ച അന്വേഷണം വേണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്ന് ഇതുമായി ബന്ധപ്പെട്ട് ചില പ്രതിനിധികളോടും ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു.

Malayalam News

Kerala News in English