മുംബൈ: ആഷും അക്ഷയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം ആക്ഷന്‍ റിപ്ലേ ദീപാവലിയ്ക്ക് തിയ്യേറ്ററുകളിലെത്തും. 2004 പുറത്തിറങ്ങിയ കാക്കിയിലൂടെയാണ് ആഷും ഐശ്വര്യയും ആദ്യമായി ഒരുമിച്ചത്. ഇന്ന് റിലീസാവുന്ന വിപിന്‍ഷായുടെ ആക്ഷന്‍ റിപ്ലേയിലൂടെ ഇവര്‍ വീണ്ടും ഒന്നിക്കുകയാണ്.

വിപിന്‍ ഷായും യു.എ.ഇ ആസ്ഥാനമായ ഇറോസ് വേള്‍ഡ് വൈഡുമായുണ്ടായ കലഹം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. കോടതിതിയിലെത്തിയ ഈ പ്രശ്‌നം നടന്‍ അക്ഷയ് ഇടപെട്ട് പരിഹരിക്കുകയായിരുന്നു.