എഡിറ്റര്‍
എഡിറ്റര്‍
അഭിനയത്തേക്കാള്‍ കൂടുതലിഷ്ടം ആക്ഷനാണെന്ന് അക്ഷയ് കുമാര്‍
എഡിറ്റര്‍
Monday 17th June 2013 7:59pm

akshay-kumar

ആക്ഷനാണ് തനിക്ക് അഭിനയത്തേക്കാള്‍ ഏറെ പ്രിയമെന്ന് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാര്‍.
Ads By Google

ആക്ഷനോടുള്ള തന്റെ കടുത്ത പ്രണയം കൊണ്ട് മാത്രമാണ് തന്റെ പുതിയ സിനിമ  ആയോധന കല യെക്കുറിച്ചാക്കി യതെന്നും അക്ഷയ് പറഞ്ഞു.

ബോളിവുഡില്‍ ആക്ഷന്‍ നായകന്‍മാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നടനാണ് അക്ഷയ് കുമാര്‍.  സിനിമാ നടനാകുന്നതിന് മുമ്പ് അക്ഷയ് കുമാര്‍ ബാങ്കോക്കില്‍ ആയോധന കലകള്‍ അഭ്യസിച്ചിരുന്നു. പിന്നീട്   മുംബൈയിലേക്ക് മടങ്ങി വന്ന് അവിടെ മറ്റുള്ളവരേയും ആയോധന പരിശീലനം നേടാന്‍ സഹായിച്ചിരുന്നു.

ആയോധനകലയോടുള്ള എന്റെ അഭിനിവേശം ഒരിക്കലും അവസാനിക്കില്ല. അതിന്റെ പ്രചരണത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. ആദ്യം തനൊരു
പോരാളിയാണ് പിന്നീട് മാത്രമെ തനൊരു അഭിനയനേതാവ് ആകുന്നുള്ളൂവെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

ആയോധന കലയുമായി ബന്ധപ്പെട്ട ചിത്രത്തിന്റെ തിരക്കഥ തയ്യാറായി വരികയാണ്. എന്നാല്‍ സിനിമയില്‍ താന്‍ അഭിനയിക്കുന്ന കാര്യത്തെ കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നും അക്ഷയ് കുമാര്‍ അറിയിച്ചു.

Advertisement