കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുതിര്‍ന്ന സി.പി.ഐ.എം. നേതാവ് അബ്ദുര്‍ റസാഖ് മുല്ലയെ ശാസിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. അച്ചടക്ക നടപടിയുടെ ഭാഗമായാണ് തീരുമാനം.

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ പരാജയത്തിന് കാരണം ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിന് സംഭവിച്ച പിഴവാണെന്നും തൊഴിലാളികളെ കൈവെടിഞ്ഞ് മുതലാളിത്ത വികസനം നടപ്പാക്കാന്‍ ശ്രമിച്ചതാണ് ബംഗാളില്‍ വിനയായതെന്നുമുള്ള മുല്ലയുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതാണ് ശാസനയ്ക്ക് കാരണം.

ബുദ്ധദേവ് മന്ത്രിസഭയില്‍ റവന്യൂമന്ത്രിയായിരുന്നു അബ്ദുര്‍ റസാഖ് മുല്ല. സി.പി.എം. ബംഗാള്‍ സംസ്ഥാന ഘടകം സെക്രട്ടറി ബിമന്‍ ബോസിനെയും നിരുപം സെന്നിനെതിരെയും മുല്ല വിമര്‍ശനം ഉയര്‍ത്തിയിരുന്നു.