എഡിറ്റര്‍
എഡിറ്റര്‍
പി.സി ജോര്‍ജിനെ താക്കീത് ചെയ്യാന്‍ ശുപാര്‍ശ
എഡിറ്റര്‍
Wednesday 6th November 2013 12:09pm

p.c-george.

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വപ്പ് പി.സി ജോര്‍ജിനെ താക്കീത് ചെയ്യാന്‍ നിയമസഭാ സമിതി ശുപാര്‍ശ.

മുന്‍ എം.എല്‍.എയും ജെ.എസ്.എസ്. അദ്ധ്യക്ഷയുമായ ##ഗൗരിയമ്മ യ്‌ക്കെതിരായ പരാമര്‍ശത്തിലാണ് ശുപാര്‍ശ.

കെ.ആര്‍.ഗൗരിയമ്മ അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ അധിക്ഷേപിച്ച് സംസാരിച്ച ചീഫ് വിപ്പ് പി.സി. ##ജോര്‍ജിനെ താക്കീത് ചെയ്യാന്‍ നിയമസഭയുടെ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയാണ് തീരുമാനിച്ചത്.

അതേസമയം പ്രതിപക്ഷ എം.എല്‍.എമാര്‍ ഇക്കാര്യത്തില്‍ വിയോജനക്കുറിപ്പെഴുതി. ഐഷാ പോറ്റി, ജി.സുധാകരന്‍, മാത്യു ടി തോമസ് എന്നിവരാണ് വിയോജന കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.

ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും കെ.മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷനായ സമിതി അത് അംഗീകരിച്ചില്ല.

ജോര്‍ജിന്റെ ഈ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് സമിതി ജോര്‍ജില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.

ഗൗരിയമ്മ 95 വയസു കഴിഞ്ഞ വൃദ്ധയെന്നാണെന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം. ടി.വി.തോമസിന് നാടുനീളെ മക്കളുണ്ടായിരുന്നു. ഗൗരിയമ്മയ്ക്ക് പണ്ടുമുതലേ വൈരാഗ്യമാണെന്നുമായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം.

അതേസമയം ക്രിമിലെയര്‍ പരിധി ഉയര്‍ത്താനും മന്ത്രിസഭാ തീരുമാനമായി. 4.5 ലക്ഷത്തില്‍ നിന്ന് 6 ലക്ഷമാക്കി ഉയര്‍ത്താനാണ് തീരുമാനം.

Advertisement