തിരുവനന്തപുരം: പണിമുടക്കില്‍ പങ്കെടുത്ത കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. ഇന്നലെ പണിമുടക്കില്‍ പങ്കെടുത്ത മുന്നൂറോളം പേരെയാണ് ദൂരസ്ഥലങ്ങളിലേയ്ക്ക് സ്ഥലം മാറ്റിയത്.

പണിമുടക്ക് കാരണം കോര്‍പ്പറേഷനും ജനങ്ങള്‍ക്കും നഷ്ടമുണ്ടായെന്ന് പറഞ്ഞാണ് ജീവനക്കാരെ സ്ഥലം മാറ്റിയത്. കരുനാഗപ്പള്ളിയിലുള്ളവരെ കാസര്‍കോട്, പൊന്നാനി എന്നിവിടങ്ങളിലേയ്ക്കും എറണാകുളത്തുള്ളവരെ തിരുവനന്തപുരത്തേയ്ക്കുമാണ് സ്ഥലം മാറ്റിയത്.


Also Read:പട്ടാള ബങ്കറുകള്‍ ചാണകം കൊണ്ട് നിര്‍മിക്കണം;കാന്‍സറിന് ഗോമൂത്രത്തേക്കാള്‍ നല്ല മരുന്ന് വേറെയില്ല; പുതിയ കണ്ടുപിടുത്തങ്ങളുമായി ആര്‍.എസ്.എസ് നേതാവ്


പണിമുടക്കിന്റെ നോട്ടീസ് 15 ദിവസം മുന്‍പ് നല്‍കിയിരുന്നെന്നും സ്ഥലം മാറ്റാന്‍ അവകാശമില്ലെന്നുമാണ് ജീവനക്കാരുടെ സംഘടനയുടെ നിലപാട്. എന്നാല്‍ നോട്ടീസ് നല്‍കിയാല്‍ പണിമുടക്കാനുള്ള അവകാശമാകില്ലെന്നാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന്റെ വിശദീകരണം.